എസ്.ഡി.പി.െഎയും ആർ.എസ്.എസും ഇരട്ടപെറ്റ മക്കൾ –കോടിയേരി
text_fieldsവട്ടവട (ഇടുക്കി): എസ്.ഡി.പി.െഎയും ആർ.എസ്.എസും ഇരട്ടപെറ്റ മക്കളാണെന്നും ഇരു സംഘടനകളും നാടിെൻറ ശാപമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയത പ്രചരിപ്പിച്ചാണ് ഇരു സംഘടനകളും പ്രവർത്തിക്കുന്നത്. എസ്.ഡി.പി.ഐയുടെ ശൈലി താലിബാേൻറതാണെന്നും െഎ.എസിെൻറ ഇന്ത്യൻ മുഖമാണ് അവരെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിെൻറ കുടുംബത്തിന് സി.പി.എം നിർമിച്ചുനൽകുന്ന വീടിെൻറ തറക്കല്ലിടല്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊലനടത്തിയാണ് ആർ.എസ്.എസും എസ്.ഡി.പി.െഎയും സന്തോഷിക്കുന്നത്. സംസ്ഥാനത്ത് 217 പേരെയാണ് ആർ.എസ്.എസുകാര്‍ കൊലപ്പെടുത്തിയിട്ടുള്ളത്. 33 എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിനെ കൊന്നത്. അഭിമന്യുവിെൻറ ചോരക്ക് കേരളം മാപ്പ് നൽകില്ലെന്നും കോടിയേരി പറഞ്ഞു. എസ്. രാജേന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.