പിണറായിയെ തടഞ്ഞാൽ ബി.െജ.പി നേതാക്കൾക്ക് വഴിനടക്കാൻ കഴിയില്ല -കോടിയേരി
text_fieldsകോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞാല്‍ ബി.ജെ.പി നേതാക്കള്‍ക്ക് കേരളത്തില്‍ വഴിനടക്കാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രഭരണത്തിെൻറ തണലില്‍ കേരളത്തില്‍ സമാന്തരഭരണം നടത്താനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. കേന്ദ്ര സേനയുടെ വൈ കാറ്റഗറി സംരക്ഷണത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ബി.ജെ.പി നേതാക്കന്മാരാണ് സി.പി.എമ്മിന്‍െറ നേതാവിനെ തടയുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഒക്ടോബര്‍ വിപ്ലവത്തിന്‍െറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുവപ്പു സേനാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
കേരളത്തിലെ മുഖ്യപ്രതിപക്ഷമാവാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും മത്സരത്തിലാണെന്ന് കോടിയേരി പറഞ്ഞു. കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലക്കും ഒരേ ഭാഷയും സ്വരവുമാണ്. നടിയെ ആക്രമിച്ചതവരെ പിടികൂടിയതില്‍ നിരാശരാണ് ഇരുവരും. പ്രതികളെ പിടികൂടിയ കോടതിയില്‍ ഇവരുണ്ടായിരുന്നെങ്കില്‍ എതിര്‍ക്കുമായിരുന്നു. സ്ത്രീ സുരക്ഷക്കുവേണ്ടി സംഘപരിവാരം മുറവിളി കൂട്ടുമ്പോള്‍ എ.ബി.വി.പി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയാണ്.
വെല്ലുവിളിയെ അതിജീവിച്ച് പിണറായി വിജയന്‍ മംഗലാപുരത്ത് സംസാരിച്ചത് ആർ.എസ്.എസനിനുള്ള താക്കീതാണ്. കമ്യൂണിസ് റ്റുകാര്‍ ഇല്ലാത്ത രാജ്യമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ഇത് ക്രിസ്ത്യാനികളെയും മുസ്ലിംകളെയും രാജ്യത്തിന് പുറത്താക്കാന്‍ വേണ്ടിയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്രസെക്രേട്ടറിയറ്റ് അംഗം വൈക്കം വിശ്വന്‍, സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.ജെ. തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.