എൻ.എസ്.എസിെൻറ വിരട്ടലിൽ സി.പി.എം ഭയക്കില്ല -കോടിയേരി
text_fieldsകോഴിക്കോട്: എൻ.എസ്.എസിനെതിരെ തുറന്നടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.എസ്.എസിെൻറ വിരട്ടലിൽ സി.പി.എം ഭയപ്പെടില്ല. അവർക്ക് രാഷ്ട്രീയ താൽപര്യമുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കണം. അല്ലാതെ നിഴൽ യുദ്ധം ചെയ്യുകയല്ല വേണ്ടത് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എൻ.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സമുദായംഗങ്ങളുടെ പുരോഗതിക്ക് വേണ്ടിയുള്ള നിലപാടാണ് എൻ.എസ്.എസ് കൈക്കൊള്ളേണ്ടത്. രാഷ്ട്രീയ നിലപാട് എടുക്കാൻ പാടില്ല. അത് അവരുടെ അണികൾതന്നെ എതിർക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
എൻ.എസ്.എസിന് വേണമെങ്കിൽ പാർട്ടിയുണ്ടാക്കാം. മുമ്പ് അവരത് ചെയ്തിട്ടുമുണ്ട്, 1982ൽ. എൻ.ഡി.പി എന്നായിരുന്നു പാർട്ടിയുടെ പേര്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയ പാർട്ടിയായിരുന്നു അത്. അവരെ കൂടാതെ ധീവരസഭയുടെ ഡി.എൽ.പിയും എസ്.എൻ.ഡി.പിയുടെ എസ്.ആർ.പിയും ചേർന്ന മുന്നണിയായിരുന്നു യു.ഡി.എഫ്.
ആ മുന്നണിയെ പരാജയപ്പെടുത്തിയാണ് 1987ൽ ഇടതുമുന്നണി അധികാരത്തിൽ വന്നത്. അത്തരം വിരട്ടലുകൾക്ക് മുന്നിൽ സി.പി.എം ഭയപ്പെടാൻ പോകുന്നില്ല. ഇങ്ങനെയുള്ള രാഷ്ട്രീയ പരീക്ഷണത്തിന് സുകുമാരൻ നായർ തുനിയുകയാണെങ്കിൽ നേരിടാൻ സി.പി.എമ്മിന് കഴിയുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.