സമരകോലാഹലങ്ങൾക്ക് പിന്നിൽ ദുരുദ്ദേശം -കോടിയേരി
text_fieldsതിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ, നടപടി നീളുെന്നന്ന് പറഞ്ഞ് സി.പി.എമ്മിനെ കടന്നാക്രമിക്കുകയും സമര കോലാഹലം സൃഷ്ടിക്കുന്നതിനും പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് ശേഖരിക്കുന്നതിനെയാണ് ഇവർ തടസ്സപ്പെടുത്തുന്നത്. കോടതിയിൽ സമർപ്പിക്കാൻ തെളിവ് ശേഖരിക്കേണ്ടത് പ്രോസിക്യൂഷനാണ്. അതിനുള്ള കാലതാമസം ഉപയോഗിച്ചാണ് സമര കോലാഹലം. അവരുടെ പിറകെ പോകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. ആരോപണവിധേയർ പള്ളിയിലെ അച്ചനായാലും തന്ത്രിയായാലും മുക്രിയായാലും പ്രത്യേക പരിഗണന എൽ.ഡി.എഫ് നൽകാറില്ല. ഇരക്കൊപ്പമാണ് സി.പി.എമ്മും സർക്കാറുമെന്ന് ഡി.വൈ.എഫ്.െഎ ജില്ല യൂത്ത് സെൻറർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
നാല് വർഷം മുമ്പ് നടന്ന സംഭവത്തിൽ പറയുന്നത് ശരിയാണോന്ന് പരിശോധിക്കേണ്ടതുണ്ട്. തെറ്റുകാർ രക്ഷപ്പെടാനും അവരെ ഒഴിവാക്കാനും സി.പി.എമ്മും സർക്കാറും ഇടപെടില്ല. സോളാർ കമീഷൻ റിപ്പോർട്ടിൽ ആരോപണവിധേയരെ ഉടൻ അറസ്റ്റ് ചെയ്യുകയല്ല സർക്കാർ ചെയ്തത്. സ്ത്രീ പീഡന സംഭവത്തെപോലും രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുെന്നന്ന് അദ്ദേഹം കുറ്റപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.