Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 9:44 PM GMT Updated On
date_range 24 May 2019 6:29 PM GMTപ്രക്ഷോഭം അവസാനിപ്പിച്ചാൽ സംവാദം; ശ്രീധരൻപിള്ളക്ക് കോടിയേരിയുടെ മറുപടി
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ തെൻറ സംവാദ വെല്ലുവിളി സ്വീകരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മറുപടി. പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രം സംവാദമാകാമെന്ന് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
സമരം നിർത്തിവെച്ച് കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് തയാറാണോ എന്നാണ് താൻ ചോദിച്ചതെന്ന് കോടിയേരി പറഞ്ഞു. എന്നാൽ, പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് അദ്ദേഹത്തിെൻറ നിലപാട്. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയാറാണെങ്കിൽ സ്ഥലവും തീയതിയും നിശ്ചയിച്ച് സംവാദമാകാമെന്ന് ശ്രീധരൻപിള്ളയെ അറിയിക്കുന്നതായി കോടിയേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story