ബി.ജെ.പി നേതാക്കളുടെ കള്ളനോട്ടടി: സമഗ്രാന്വേഷണം വേണം -കോടിയേരി
text_fields
തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതിെൻറ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യദ്രോഹകുറ്റമാണ് ഇവർ ചെയ്തത്. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി ഇവർക്കുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിനുശേഷവും ബി.ജെ.പിയുടെ പ്രവർത്തനങ്ങളുടെ പ്രധാന സാമ്പത്തിക േസ്രാതസ്സ് ഇവിടെയായിരുന്നുവെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വലിയൊരു ശൃംഖലതന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന് പ്രചരിപ്പിച്ച ബി.ജെ.പി നേതൃത്വംതന്നെ കള്ളനോട്ട് അച്ചടിക്കുന്നതിന് നേതൃത്വം നൽകുന്നുവെന്നത് വിരോധാഭാസമാണ്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന വാദത്തിെൻറ പൊള്ളത്തരം ഇതിലൂടെ വ്യക്തമായികഴിഞ്ഞു. കള്ളനോട്ടടിക്കാരായ ആർ.എസ്.എസ് -ബി.ജെ.പി സംഘത്തിെൻറ പ്രവർത്തനങ്ങളെ കർശനമായി നിരീക്ഷിക്കുന്നതിനും ഇതിെൻറ യഥാർഥ ഉറവിടം കണ്ടൈത്താനും അന്വേഷണം ഉൗർജിതമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.