കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാനുള്ള ആർ.എസ്.എസ് ശ്രമം വിലപ്പോവില്ല -കോടിയേരി
text_fieldsആലപ്പുഴ: കേരളത്തിെൻറ മതനിരപേക്ഷ -സൗഹാർദ പാരമ്പര്യം തകർക്കാനുള്ള ബി.ജെ.പി, ആർ.എസ്.എസ് ശ്രമങ്ങൾ വിലപ്പോവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമിത്ഷാ എത്ര കേരളയാത്ര നടത്തിയാലും ജനം അംഗീകരിക്കില്ല. കേരളത്തെ ഗുജറാത്താക്കാനാണ് അമിത്ഷായും സംഘവും ഇവിടെ എത്തുന്നത്. കേരള ഗവ. നഴ്സസ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഭരണകേന്ദ്രങ്ങൾ ഇന്ന് കലാപഭൂമിയാണ്. കേരളത്തിെൻറ ക്രമസമാധാനത്തെക്കുറിച്ച് കുറ്റം പറയുന്നവർ ആൾദൈവത്തിെൻറ ആൾക്കാർ നടത്തിയ നരനായാട്ട് മനസ്സിലാക്കണം. പ്രധാനമന്ത്രിയും സഹപ്രവർത്തകരുമാണ് ഇത്തരം ആൾദൈവങ്ങൾക്ക് പിന്തുണ നൽകുന്നത്. മനുഷ്യത്വപരമായ നിലപാട് ഇല്ലാത്ത ആർ.എസ്.എസും അതിന് സഹായം ചെയ്യുന്നു. ഇക്കൂട്ടർക്ക് കേരളത്തെ വിമർശിക്കാൻ ഒരു അവകാശവുമില്ല.
രാഷ്ട്രീയ-വ്യവസായിക മേഖലയിൽ ആകെ മുരടിപ്പുണ്ടാക്കിയ ഭരണമാണ് ബി.ജെ.പിയുടേത്. കോർപറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതും അവർക്കുവേണ്ടിയാണ്. സർക്കാർ ആശുപത്രികൾ സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കണമെന്ന കേന്ദ്ര ഉത്തരവ് മാനിക്കാൻ എൽ.ഡി.എഫ് സർക്കാർ ഒരുക്കമല്ല. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ അനുഭവിക്കുന്ന ചൂഷണം അവസാനിപ്പിക്കാനും അവർക്ക് സംഘടനാശക്തി നൽകാനും കെ.ജി.എൻ.എ മുൻകൈയെടുക്കണം. സുപ്രീംകോടതി ഉത്തരവ് മാനിക്കാത്ത സ്വകാര്യ ആശുപത്രി മാനേജ്മെൻറിനെ നിലക്കുനിർത്താൻ എൽ.ഡി.എഫ് സർക്കാറിന് കഴിഞ്ഞുവെന്നും കോടിയേരി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.