വിവാദങ്ങളുടെ പുകമറയുയർത്തി കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം –കോടിയേരി
text_fieldsതിരുവനന്തപു രം: സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതിൽ വിവാദങ്ങളുടെ പുകമറയുയർത്തുന്നവർ യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് നാട്ടുകാരെ കുരുതികൊടുത്ത് ഹീനമായ രാഷ്ട്രീയ ലക്ഷ്യം നേടാൻ ശ്രമിക്കുന്ന ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.
സ്വർണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാൻ ഇടപെട്ടത് സംഘ്പരിവാർ പ്രവർത്തകനായ ക്ലിയറിങ് ഏജൻറാണ് എന്നത് നിസ്സാരമല്ല. അതിനുപിന്നാലെയാണ് സ്വർണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ലെന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ പ്രസ്താവന. സ്വർണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന് എൻ.ഐ.എ സ്ഥിരീകരിച്ചു. അതോടെ മുരളീധരൻ സംശയനിഴലിലായി. ഈ സാഹചര്യത്തിൽ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണം.
കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുത്തത് സംഘ്പരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിെൻറ നേതാവാണ്. കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു –അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.