മാർക്ക് ദാനം: പാർട്ടി പരിശോധിക്കും
text_fieldsതിരുവനന്തപുരം/കോട്ടയം: മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട എം.ജി സർവകലാശാലയി ലെ മാർക്ക്ദാന വിവാദം സി.പി.എം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണൻ. ഇക്കാര്യത്തിൽ മുൻവിധിയില്ല.അധികാര കേന്ദ്രങ്ങൾ സർവകലാശാലചട്ടം പരിശ ോധിച്ച് നടപടി പുനഃപരിശോധിക്കണം. മോഡറേഷൻ മാർക്ക്ദാനമായി ചിത്രീകരിക്കുകയാ യിരുന്നു. അതിൽ ചട്ടവിരുദ്ധത ഉണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസിൽ പറഞ്ഞു.
അതിനിടെ മാർക്ക് ദാനത്തിൽ സിൻഡിക്കേറ്റിന് വീഴ്ച പറ്റി യതായി എം.ജി സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഫലപ്രഖ്യാപനശേഷം അധികമാർക്ക് നൽകിയത് തെറ്റാണ്. നൽകാൻ സിൻഡിേക്കറ്റിന് അധികാരമില്ല. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഫ. കെ. സാബുക്കുട്ടൻ റിപ്പോർട്ടിൽ വ്യക്തമാക്കി. അധിക മാർക്ക് നൽകാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്ന മന്ത്രിയുടെയും വി.സി യുടെയും വാദം തള്ളുന്നതാണ് റിപ്പോർട്ട്. അതേസമയം വിദ്യാർഥികളുടെ ഭാവി മാനിച്ചാണ് മാർക്ക് നൽകിയതെന്ന് വി.സി പ്രഫ. സാബു തോമസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് നൽകി.
മാർക്ക് നൽകാൻ തീരുമാനിച്ചത് വൈസ് ചാൻസലറാണെന്ന് കോടിയേരി പറഞ്ഞു. അദ്ദേഹത്തിനതിന് അധികാരമുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്ത് ഉദ്ഘാടനത്തിലും അവസാനത്തിലുമാണ് പെങ്കടുത്തത്. വിവാദത്തിൽ പ്രതിപക്ഷനേതാവിെൻറ കുടുംബാംഗങ്ങളെ വലിച്ചിഴക്കാൻ ഉദ്ദേശിക്കുന്നില്ല. എൽ.ഡി.എഫിെൻറ വികസനനേട്ടം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവ പ്രചാരണമാണ് നടക്കുന്നത്. കോടിയേരി പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ പരാമർശത്തോട് കോടിയേരി പ്രതികരിച്ചില്ല.
അധിക മാർക്ക് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ പരാതി നൽകിയെന്ന സർവകലാശാല വാദവും രജിസ്ട്രാർ തള്ളി. രണ്ട് വിദ്യാർഥികൾ മാത്രമാണ് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിയുടെ അയൽവാസിയും െകാച്ചിയിലെ റിട്ട. ജഡ്ജിയുടെ മകനും. അയൽവാസിയായ വിദ്യാർഥിനി ഒന്നും വിദ്യാർഥി രണ്ടും മാർക്കാണ് ആവശ്യപ്പെട്ടത്. എന്നാൽ, അഞ്ച് വരെ നൽകാനാണ് തീരുമാനമെടുത്തത്. കാലപരിധി രേഖപ്പെടുത്തിയതുമില്ല. ഡീൻ കമ്മിറ്റി നിർദേശപ്രകാരം അക്കാദമിക് കൗൺസിൽ അനുവദിക്കുന്നതനുസരിച്ച് മാർക്കിൽ സിൻഡിേക്കറ്റിന് തീരുമാനമെടുക്കാം.
എന്നാൽ, പരീക്ഷ ബോർഡ് അനുമതി ലഭിേച്ച നടപ്പാക്കാനാകൂ. പ്രാബല്യത്തിൽ വരുത്തേണ്ടത് ബോർഡാണ്. സിൻഡിേക്കറ്റിന് അധികമാർക്ക് അധികാരം ഇല്ല. രജിസ്ട്രാർ വ്യക്തമാക്കി. ഇതുവരെ 150 വിദ്യാർഥികൾക്ക് മാർക്ക് കൂട്ടി നൽകിയതായി വി സി റിപ്പോർട്ടിൽ പറയുന്നു. 20 അപേക്ഷകൾ പരിഗണനയിലുണ്ട്. ഒരുമാർക്കിെൻറ കുറവിൽ ഒരുവിഷയം മാത്രം ജയിക്കാനുള്ള കുട്ടികൾക്ക് അത് നൽകാൻ അദാലത്തിലാണ് തീരുമാനമെടുത്തത്. മാർക്ക് നൽകിയതിൽ നിയമലംഘനമില്ല. ഒരുവിഷയത്തിനു മാത്രം പരാജയപ്പെടുന്നവർ നിരവധിയാണ്. സഹായമാവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും തനിക്കും സിൻഡിക്കേറ്റിനും അപേക്ഷ സമർപ്പിക്കാറുണ്ട്. ഇൗ സാഹചര്യത്തിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.