ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം സമ്മേളന പ്രതിനിധികൾ; പൊലീസ് വീഴ്ച സമ്മതിച്ച് കോടിയേരി
text_fieldsകുമളി: സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധികൾ ഉന്നയിച്ച വിമർശനത്തിൽ പൊലീസിന്റെ വീഴ്ച സമ്മതിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇത് തിരുത്താൻ പാർട്ടി ഇടപെടും.
പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് ഈ വിഷയത്തിന് പരിഹാരമുണ്ടാക്കുമെന്നും ചർച്ചക്ക് മറുപടിയായി കോടിയേരി പറഞ്ഞു. സി.പി.ഐക്കെതിരെയും ചില പ്രതിനിധികൾ രൂക്ഷ വിമർശനമുന്നയിച്ചു. കൂറുമുന്നണി ഉണ്ടാക്കാൻ സി.പി.ഐ ശ്രമിക്കുന്നതായി അവർ കുറ്റപ്പെടുത്തി.
അവർക്ക് ബി.ജെ.പിയുടെ സ്വരമാണ്. ലൈഫ് പദ്ധതി അട്ടിമറിക്കാൻ റവന്യൂ, കൃഷി വകുപ്പുകൾ ശ്രമിക്കുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മൃഗങ്ങളെ പോലെയാണെന്നും വിമർശനമുണ്ടായി. കേരള കോൺഗ്രസ് ബന്ധത്തിലൂടെ വോട്ട് വിഹിതം വർധിപ്പിക്കാൻ ആയില്ലെന്നാണ് പ്രതിനിധി സമ്മേളനത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.