വ്യവസായങ്ങളെ തകർക്കുന്ന നിലപാടിന് കൂട്ടുനിൽക്കാനാവില്ല- േകാടിയേരി
text_fieldsതിരുവനന്തപുരം: ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട ്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ആലപ്പാട് വിഷയത്തിലുള്ള സർക്കാർ നയം. അതിെൻ റ ഭാഗമായാണ് ഖനനത്തെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. വ്യവസായങ്ങളെ തകർക്കുന്ന നിലപാടിനോട് ഇപ ്പോൾ കൂട്ടുനിൽക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
ഖനനത്തെ കുറിച്ച് പഠിക്കുന്ന കമ്മിറ്റിയുമായി സഹകരിച്ച് പോവുകയാണ് ആലപ്പാെട്ട സമരസമിതി ചെയ്യേണ്ടത്. അവരുടെ പ്രശ്നങ്ങൾ കമ്മിറ്റിക്ക് മുമ്പാകെ പറയാം. സംഘർഷമുണ്ടാക്കുകയല്ല പകരം അനുനയത്തിലുടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്നും കോടിയേരി പറഞ്ഞു. സീ വാഷിങ് നിർത്തിയതിനോട് ആലപ്പാെട്ട ഖനനത്തിലേർപ്പെട്ടിരിക്കുന്ന കമ്പനികളിലെ തൊഴിലാളി സംഘടനകൾക്ക് വിയോജിപ്പുണ്ട്. എന്നാൽ, തൊഴിലാളി സംഘടനകളെ മാത്രം പരിഗണിച്ചല്ല സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ശബരിമലയിൽ ഒാൺലൈനിൽ രജിസ്റ്റർ ചെയ്ത യുവതികളുടെ പട്ടികയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.