അമിത് ഷായുടെ യാത്ര ആട് ഇല കഴിച്ചു പോകുന്ന പോലെ -കോടിയേരി
text_fieldsതിരുവനന്തപുരം: ആട് ഇല കഴിച്ചുപോകുന്ന പോലെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലുള്ള ജനരക്ഷായാത്രയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പരിഹസിച്ചു. ഒരു ദിവസം കുറച്ചുദൂരം നടക്കും. പിറ്റേ ദിവസം വിശ്രമം. വീണ്ടും മറ്റെവിടെ നിന്നെങ്കിലും യാത്ര തുടരും. സംസ്ഥാനത്തെ ജാഥകളുടെ ചരിത്രത്തിൽ തന്നെ ഇത്രയും പരിഹാസ്യമായ യാത്ര ഉണ്ടായിട്ടില്ല. ഇങ്ങനെയൊന്നുമല്ല കേരളത്തിൽ യാത്രകൾ നടന്നിട്ടുള്ളതെന്ന് അേദ്ദഹത്തെ പറഞ്ഞ് മനസ്സിലാക്കണം. പുറത്തുനിന്ന് ആളെ ഇറക്കിയുള്ള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. അവർക്ക് നേരെ ഒരു ആക്രമണവും ഉണ്ടാകില്ല.
ബി.ജെ.പിയുടെ മന്ത്രിമാരുൾപ്പെടെ നേതാക്കളാണ് യാത്രക്ക് എത്തുന്നത്. അവർ കേരളത്തിലൂടെ സഞ്ചരിക്കുന്നത് നല്ലതാണ്. അങ്ങനെ സഞ്ചരിക്കുേമ്പാൾ മൂത്രമൊഴിക്കണമെങ്കിൽ വെളിപ്രദേശങ്ങളിലൊന്നും പോകേണ്ട. ഇവിടത്തെ എല്ലാ വീട്ടിലും കക്കൂസുണ്ട്. കക്കൂസുണ്ടാക്കാൻ പെട്രോൾ വില വർധിപ്പിക്കുന്നവർക്ക് കേരളത്തിൽ അതിെൻറ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടാൽ അത് മനസ്സിലാക്കി ഇൗ ജനങ്ങളെയെങ്കിലും രക്ഷിക്കാമല്ലോയെന്നും അദ്ദേഹം മീറ്റ് ദ പ്രസ് പരിപാടിയിൽ പരിഹസിച്ചു.
ജനരക്ഷാ യാത്ര എന്നല്ല, ജനേദ്രാഹ യാത്രയെന്നായിരുന്നു പേരിടേണ്ടിയിരുന്നത്. കേരളം ജിഹാദികളുടെ നാടാണെന്ന് തെളിയിക്കാൻ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളെ താൻ വെല്ലുവിളിക്കുന്നു. കേന്ദ്ര സർക്കാറിെൻറ ജനേദ്രാഹ നടപടികളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് കേരളത്തിനെതിരായ പ്രചാരവേല. ഇ.പി. ജയരാജെൻറ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കും. കോൺഗ്രസിനെയും ബി.ജെ.പിയെയും പോലെ ഏതെങ്കിലും വ്യക്തിയോ, ആർ.എസ്.എസോ അല്ല സി.പി.എമ്മിെൻറ പാർട്ടി കോൺഗ്രസ് നയം രൂപവത്കരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.