ജയരാജനെ കൊലയാളിയെന്ന് വിളിച്ചു; രമക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം
text_fieldsതിരുവനന്തപുരം: വടകര മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി പി.ജയരാജനെ കൊലപാതകിയെന്ന് വിളിച്ച ആർ.എം.പി നേതാവ് കെ.കെ രമക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഫേസ്ബുക്കിലുടെയാണ് പരാതി നൽകിയ വിവരം കോടിയേരി അറിയിച്ചത്.
വോട് ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജനമധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനും കെ.കെ രമ നടത്തിയ പരാമർശത്തിനെതിരെ മാതൃക പെരുമാറ്റച്ചട്ടം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളിൽ ബോധപൂർവ്വമായി കെട്ടിചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജൻ പ്രതിയായത്. ജയരാജൻ പ്രതിയാണെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്നും കോടിയേരി പരാതിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.