സംസ്ഥാന രാഷ്ട്രീയം എൽ.ഡി.എഫിന് അനുകൂലം -കോടിയേരി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്ര ട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ വിജയം സംബന്ധിച്ച അഭിപ്രായ സർവേ ഫലം അപ്രസക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള ിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇതിന് തെളിവാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഇടത് സർക്കാർ വന്നതി ന് ശേഷം ഉപതെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് വോട്ട് വർധിച്ചു. മലപ്പുറം ലോക്സഭ -ചെങ്ങന്നൂർ നിയമസഭ മണ്ഡലങ്ങളിൽ വോട്ട് ഗണ്യമായി കൂടി. തദ്ദേശസ്ഥാപനങ്ങളിലും ഇടത് മുന്നേറ്റമാണ്. ഇത് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം പറഞ്ഞു.
എൻ.എൻ.എസിനെ സി.പി.എം ശത്രുക്കളായി കാണുന്നില്ലെന്ന് കോടിയേരി വ്യക്തമാക്കി. എൻ.എൻ.എസ് നേതൃത്വത്തിന് വിപ്രതിപത്തി ഉണ്ടാകാം. എന്നാൽ, എൻ.എൻ.എസ് അംഗങ്ങളിൽ ഭൂരിപക്ഷവും ഇടതിനൊപ്പമാണ്. പി.ജെ ജോസഫ് വെടിപൊട്ടിക്കുമെങ്കിലും ലക്ഷ്യത്തിലെത്തില്ല.
ജോസഫ് പരിശീലനം കിട്ടി ശരിക്ക് വെടിപൊട്ടിക്കാൻ പഠിക്കണം. ജോസഫിന്‍റെ കലാപം വിജയിക്കില്ല. എന്നിട്ട് എൽ.ഡി.എഫിൽ എടുക്കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.
ബംഗാളിൽ കോൺഗ്രസുമായി ചേർന്ന് മുന്നണിയുണ്ടാക്കില്ല. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും കുറഞ്ഞതായും കോടിയേരി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.