കണി കാണും നേരം
text_fields‘‘വിഷുക്കാലമല്ലേ, പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’’ എന്നാണ് മഞ്ഞപ്പട്ടുടുത്ത കണി ക്കൊന്നപ്പൂവിനുവേണ്ടി കവി അയ്യപ്പപ്പണിക്കർ എഴുതിവെച്ചത്. തെരഞ്ഞെടുപ്പ് കാലമല ്ലേ, വരാതിരിക്കുന്നതെങ്ങനെയെന്നാണ് സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടിക്കാ രുടെയും ചിന്ത.
വിഷുക്കാലമായതിനാൽ നാട് മുഴുവൻ കർണികാരം പൂത്തുനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ എവിടെ നോക്കിയാലും സ്ഥാനാർഥികളുടെ പോസ്റ്ററുകളു ം ബോർഡുകളും. നേരംതെറ്റി പൂത്ത കണിക്കൊന്നപ്പൂവുകൾ കൊഴിഞ്ഞുപോയി. എന്നാൽ, എതിരാളികൾ കീറിയില്ലെങ്കിൽ പോസ്റ്ററുകളിലെ സ്ഥാനാർഥികളുടെ പടങ്ങൾ തെരഞ്ഞെടുപ്പ് കഴിയുംവരെ തലയുയർത്തി നിൽക്കും.
വിഷുവിെൻറ വരവറിയിച്ച് വിഷുസംക്രമപക്ഷി പാടുേമ്പാൾ തെരഞ്ഞെടുപ്പിെൻറ വരവറിയിച്ച് കാതടപ്പിക്കുന്ന പ്രസംഗങ്ങളും മുദ്രാവാക്യംവിളികളുമാണെങ്ങും. വിഷുപക്ഷികൾ അപൂർവകാഴ്ചയാണെങ്കിൽ, മുദ്രാവാക്യത്തിനും പ്രസംഗത്തിനും പഞ്ഞമില്ല.
കാർഷികോൽപന്നങ്ങളും കൊന്നപ്പൂവും സ്വർണവും നാണയവും കോടിമുണ്ടും വെച്ച് കണികാണുന്നവർ െഎശ്വര്യദായകമായ ഒരു വർഷമാണ് പ്രതീക്ഷിക്കുന്നത്. ‘സങ്കൽപ പത്ര’വും വാഗ്ദാനപ്പെരുമഴയുമായി അഞ്ചുവർഷം െഎശ്വര്യപൂരിതമാക്കാമെന്നാണ് പാർട്ടികൾ പറയുന്നത്. തേനും പാലും ഒഴുക്കുമെന്ന് മോഹിപ്പിച്ച് ജയിച്ചുപോയാൽ കണികാണാൻ ഇനി അഞ്ചു വിഷുക്കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് വോട്ടർമാരിൽ പലരുടെയും ചിന്ത.
വിഷുവിനുമുേമ്പ രാഷ്ട്രീയക്കാരെ കണികണ്ടാണ് വീടുകൾ ഉണരുന്നത്. അടുത്ത ഒരു വർഷത്തേക്കുള്ള ഭാവി പ്രവചിക്കാൻ കണിയാൻ വീടുകളിലെത്തി വിഷുഫലം പറഞ്ഞത് പണ്ടത്തെ പതിവായിരുന്നു. മഴ പെയ്യുമോ? ഇടിവെട്ടുമോ? എന്നെല്ലാം കണിയാൻ പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കണിയാന്മാർ കവടിനിരത്തുന്ന തിരക്കിലാണ്. എന്നാൽ, പ്രവചനമല്ല ജനാധിപത്യത്തിെൻറ നേര്. ബാലറ്റ് യന്ത്രം തുറക്കുേമ്പാൾ വെളിവാകുന്നതാണ് ആ സത്യമെന്ന് രാഷ്ട്രീയ കണിയാന്മാർക്കുതന്നെ അറിയാം.
വിഷുപ്പടക്കം െപാട്ടിച്ചുതീർന്നാലും വിജയത്തിെൻറ മാലപ്പടക്കം പൊട്ടിക്കാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിലേറെ കാത്തിരിക്കണം. പൊട്ടുന്നത് പടക്കം മാത്രമാകില്ല, ചില സ്ഥാനാർഥികൾകൂടിയാകും. അതുവരെ സ്വീകരണകേന്ദ്രങ്ങളിൽ കൈക്കുടന്ന നിറയെ ഏറ്റുവാങ്ങിയും പോസ്റ്ററുകളിൽ സ്ഥാനംനൽകിയും കണിക്കൊന്നക്ക് അർഹമായ സ്ഥാനം കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.