ജാതി-മത ശക്തികൾക്കെതിരായ വിധിയെഴുത്ത് -കോടിയേരി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജാതി-മത ശക്തികൾ ഇടപെടുന്നതിനെതിരായ വിധിയെഴുത്താണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. എൻ.എസ്.എസ് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വലിയ തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായത്. അരൂരിലെ പരാജയത്തെ കുറിച്ച് പാർട്ടി പരിശോധിക്കും. സംസ്ഥാന സർക്കാറിെൻറ ഉത്തരവാദിത്തം വർധിപ്പിക്കുന്ന ജനവിധിയാണ് ഉണ്ടായതെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
വിജയാഹ്ലാദങ്ങളിൽ എൽ.ഡി.എഫ് പ്രവർത്തകർ സംയമനം പാലിക്കണം. മറ്റ് പാർട്ടി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.