കാസർകോട് കൊലപാതകം: പ്രതികൾ ഏത് മാളത്തിൽ ഒളിച്ചാലും പിടികൂടും -കോടിയേരി
text_fieldsകൊല്ലം: കാസര്‍കോട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിപ്രവർത്തകരുടെ പങ്ക് പര ോക്ഷമായി സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പ ാർട്ടിയാണ് സി.പി.എമ്മെന്നും അതിൽനിന്ന് വ്യത്യസ്തമായ സംഭവമാണ് കാസർകോട്ട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞ ു. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്നത് പാർട്ടിയുടെ ദൃഢപ്രതിജ്ഞയാണ്. അത് എല്ലാവരും മനസ്സിലാക്കണം. ഇ തുമായി ബന്ധപ്പെട്ട് തൃശൂർ സംസ്ഥാന സമ്മേളനത്തിലുണ്ടായ തീരുമാനത്തിെൻറ ലംഘനമാണ് നടന്നതെന്നും കോടിയേരി വാ ര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകം പാർട്ടിയുടെ അറിവോടെയല്ല. പാര്‍ട്ടിക്കാർ ഉള്‍പ്പെട്ടിട്ടുണ്ടെങ് കില്‍ വെച്ച്പൊറുപ്പിക്കില്ല. പ്രതികൾക്ക് സി.പി.എം സംരക്ഷണം നൽകില്ല. സംഭവത്തിൽ ഉൾപ്പെട്ടയാൾെക്കതിരെ പാർട്ടി നടപടി സ്വീകരിച്ചത് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരമാണ്. പ്രതികള്‍ ഏതു മാളത്തില്‍ ചെന്നൊളിച്ചാലും പൊലീസ് പിടികൂടും. കൊലപാതകരാഷ്ട്രീയത്തിെൻറ ഭാഗമായി സി.പി.എമ്മിന് 700ലേറെ പ്രവർത്തകരെയാണ് നഷ്ടപ്പെട്ടത്. ഇതിൽ 236 പേരെ കൊന്നൊടുക്കിയത് ആർ.എസ്.എസുകാരാണ്. ബാക്കിയുള്ളവരിൽ ബഹുഭൂരിപക്ഷെത്തയും കൊലെപ്പടുത്തിയത് കോൺഗ്രസാണ്. തിരിച്ചടി ഉണ്ടാകുമെന്ന കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരെൻറ പ്രസ്താവന മിന്നൽഹർത്താലിൽ അക്രമങ്ങൾക്ക് കാരണമായി. വർക്കിങ് പ്രസിഡൻറിെൻറ അഭിപ്രായത്തോട് യോജിപ്പുണ്ടോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കണം.
രാഷ്ട്രീയകൊല അവസാനിപ്പിക്കണമെന്ന‌് പാർട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചാലും സി.പി.എം മാറാൻ പാടില്ല എന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാൻ കഴിയില്ല. ഹര്‍ത്താലിനെതിരെ നിലപാടെടുക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണം. നിയമം മൂലം ഹർത്താൽ നിരോധിക്കാനാവില്ല.
ക്രൈസ്തവസഭകളോട് ആലോചിക്കാതെ ഏകപക്ഷീയമായി ഒരു നിയമവും കൊണ്ടുവരില്ല. ചർച്ചക്ക് വേണ്ടി മാത്രമാണ് നിയമ പരിഷ്കാര കമീഷൻ നിർദേശം പുറെപ്പടുവിച്ചതെന്നും കോടിയേരി പറഞ്ഞു. പി.ജെ. ജോസഫ് ഉണ്ടയുള്ള വെടിവെച്ചാല്‍ പരിഗണിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ജോസഫ് വെടിവെക്കട്ടെയെന്നും അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു മറുപടി.
ടി.പി വധക്കേസില്‍ കുഞ്ഞനന്തനെ ബോധപൂർവം പ്രതിയാക്കി -കോടിയേരി
കൊല്ലം: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തനെ യു.ഡി.എഫ് സര്‍ക്കാര്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്ന് പാർട്ടിക്ക് ബോധ്യമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം പ്രാദേശിക നേതാവ് കുഞ്ഞനന്തന് നിരന്തരം പരോൾ അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിനെ കുറിച്ച ചോദ്യത്തിന് വാർത്തസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേസിൽ കുഞ്ഞനന്തൻ പ്രതിയല്ലെന്ന ബോധ്യം പാർട്ടിക്കുണ്ട്. കുഞ്ഞനന്തനെ ബോധപൂർവം പ്രതിചേർത്തതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നേതാക്കളെ തെറ്റായി പ്രതി ചേർത്താൽ അംഗീകരിക്കില്ല. ഒരു കേസിൽ പൊലീസ് പിടികൂടുന്നവരെല്ലാം യഥാർഥ പ്രതികളാകണമെന്നില്ല. ടി.പി വധക്കേസിൽ ബന്ധമുള്ളവരെന്ന് കണ്ടെത്തിയവർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ട്. അവരെ പാർട്ടിയിൽനിന്ന് പുറത്താക്കി.
കുഞ്ഞനന്തനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി സി.പി.എം നേതാവോ അംഗമോ അല്ല. ജയിലിൽ കഴിയുേമ്പാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.