സൈദ്ധാന്തിക പടു
text_fieldsരാഷ്ട്രീയത്തിന് നൊേബൽ സമ്മാനമുണ്ടെങ്കിൽ അത് ആർക്ക് നൽകണമെന്നതിൽ സ്വീഡിഷ് അക്കാദമിക്ക് തലപുകക്കേണ്ടി വരില്ല. അതിന് അർഹനായി ഒരാൾ മാത്രമേ ഉള്ളൂ. അത് കോടി യേരി ബാലകൃഷ്ണനാണ്. മാർക്സിനുശേഷം, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിെൻറ അ ലകും പിടിയും മാറ്റിയെഴുതിയ സൈദ്ധാന്തിക പടുവാണ് അദ്ദേഹം.
കോടിയേരി അത്ര ചില്ലറക ്കാരനല്ലെന്ന് മുമ്പുതന്നെ എല്ലാവർക്കും അറിയാമായിരുന്നു. ഇ.എം.എസ് മുതൽ എം.എ. ബേബി വ രെയുള്ള സി.പി.എം നേതാക്കൾ മാർക്സിസം, ലെനിനിസത്തെക്കുറിച്ചും സാർവദേശീയ സംഭവവികസങ്ങളെക്കുറിച്ചും പുസ്തകം എഴുതുേമ്പാൾ, കോടിയേരിയുടെ ഫലിതങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് വന്നത്. നിരൂപക കേസരിയായ ഇന്നസെൻറ് ‘ഇഷ്ടവിഭവങ്ങളുടെ ചിരിസദ്യ’യെന്നാണ് അതിനെ വിശേഷിപ്പിച്ചതും.
പാർട്ടി സെക്രട്ടറിയായ ശേഷം ഫലിതം കുറച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഏതായാലും ആ തീരുമാനം ശരിയായിരുന്നുവെന്നും അത് പാർട്ടിക്കാകെ മുതൽക്കൂട്ടായി മാറിയെന്നും തുടർന്നുള്ള സംഭവവികാസങ്ങൾ തെളിയിച്ചു. ഫലിതം മാറ്റി, ഗൗരവമുള്ള വിഷയങ്ങളാണ് പിന്നീട് കൈകാര്യം ചെയ്തത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു ‘മിനി കൂപ്പർ’ യാത്ര. ജനജാഗ്രത യാത്രയിൽ ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് വിമൾശനം ഉയർന്നെങ്കിലും സത്യത്തിൽ, വാഹനങ്ങളുടെ ഇതര സംസ്ഥാന രജിസ്േട്രഷൻ തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള ഗൗരവപൂർണമായ ഇടപെടലായിരുന്നു അത്.‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’ എന്നതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം. അമ്പരിപ്പിക്കുന്ന അനുസരണയാണ് അക്കാര്യത്തിൽ അണികൾ കാട്ടിയതെന്ന് പെരിയയടക്കമുള്ള സംഭവങ്ങൾ തെളിയിച്ചു. മക്കൾ വിവാദം, കന്യാസ്ത്രീ സമരം, എം.എൽ.എക്കെതിരായ യുവപ്രവർത്തകയുടെ പരാതി, കൺവീനറുടെ മോശം പരാമർശം തുടങ്ങിയ വിഷയങ്ങളിലെ ഇടപെടലും മാതൃകപരമായിരുന്നു.
ഇതിനെയെല്ലാം വെല്ലുന്നതാണ് രാഹുൽ ഗാന്ധിയുടെ വയനാട് വരവിൽ പ്രകടിപ്പിച്ച സൈദ്ധാന്തിക പാടവം. രാഹുൽ വരുന്നതോടെ എന്ത് സംഭവിക്കുമെന്ന് എല്ലാവരും തലപുകഞ്ഞ് ചിന്തിക്കവെ, അത് രാഹുലിനല്ല, എൽ.ഡി.എഫിനാണ് ഗുണം ചെയ്യുകയെന്ന് കണ്ടെത്താൻ കോടിയേരിക്കല്ലാതെ മറ്റാർക്കും കഴിഞ്ഞില്ല.
ആ സിദ്ധാന്തം അദ്ദേഹത്തിെൻറ വാക്കുകളിലേ പറയാനാവൂ. അതിങ്ങനെ... ‘രാഹുൽ വരുന്നതോടെ, എല്ലാ കോൺഗ്രസുകാരും വയനാട്ടിലേക്ക് വരില്ലേ, അപ്പോൾ മറ്റു മണ്ഡലങ്ങളിൽ അവരുടെ പ്രവർത്തനം ദുർബലമാവില്ലേ. അപ്പോൾ ഞങ്ങൾക്കു നല്ലതല്ലേ?. 19 മണ്ഡലങ്ങളിലെ കോൺഗ്രസുകാർ വയനാട്ടിലേക്ക് വരുേമ്പാൾ മറ്റ് മണ്ഡലങ്ങൾ ഞങ്ങൾക്ക് ഒഴിഞ്ഞുകിട്ടും. ഇതാണ് സംഭവിക്കാൻ പോകുന്നത്’. വയനാടിനെക്കുറിച്ച് ഇതിൽ പറഞ്ഞിട്ടില്ല. അതിനായി കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.