ഷിദ ജഗത്തിന് കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം
text_fieldsതലശ്ശേരി: പ്രസ്ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്‌മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവിസ് സഹകരണ ബാങ്കുമായി ചേർന്ന് ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ് കാരത്തിന് മീഡിയ വൺ കോഴിക്കോട് ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത്തിനെ തെരഞ്ഞെടുത്തു.
ഫെബ്രുവരി ഏഴിന് ടെലികാസ്‌റ്റ് ചെയ്‌ത 'ജീവനിൽ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങൾ' എന്ന വാർത്തയാണ് പുരസ്കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും പ്രശസ്‌തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ബാലകൃഷ്‌ണൻ, കണ്ണൂർ ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, തലശ്ശേരി ടൗൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 25ന് പകൽ 12 ന് തലശ്ശേരി ലയൺസ് ക്ലബ് ഹാളിൽചേരുന്ന മാധ്യമപ്രവർത്തക കുടുംബസംഗമത്തിൽ മുൻ മന്ത്രി ഇ.പി. ജയരാജൻ പുരസ്കാരം സമർപ്പിക്കും.
സംസ്ഥാന മാധ്യമപുരസ് കാരം, നവകേരള പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ച ഷിദ ജഗത്ത് കോഴിക്കോട് ചെറുകുളത്തൂർ സ്വദേശിയാണ്. ഭർത്താവ്: ജഗത് ലാൽ (ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ). മക്കൾ: ഷാവേസ്‌ലാൽ, സഫ്‌ദർ ലാൽ (വിദ്യാർഥികൾ).
വാർത്താസമ്മേളനത്തിൽ തലശ്ശേരി ടൗൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കാരായി ചന്ദ്രശേഖരൻ, നവാസ് മേത്തർ, പി. ദിനേശൻ, അനീഷ് പാതിരിയാട്, കെ.പി. ഷീജിത്ത്, ബാങ്ക് സെക്രട്ടറി എം.ഒ. റോസ്‍ലി, വൈസ് പ്രസിഡൻറ് എൻ. ബിജു, ഡയറക്ടർമാരായ പി.വി. ജയചന്ദ്രൻ, സി. പ്രകാശൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.