മൂന്നാർ: താൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: മൂന്നാറിെൻറ പരിസ്ഥിതി പ്രാധാന്യം സംബന്ധിച്ച് താൻ പറഞ്ഞതാണ് സി. പി.എം നിലപാടെന്നും അതാവണം എല്ലാ പാർട്ടി അംഗങ്ങളും പറയേണ്ടതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസ്ക്ലബ് സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളം’ പരിപാടിയിൽ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിലെ ഹോട്ടലുകൾ പൊളിച്ചതുകൊണ്ട് പ്രകൃതിദുരന്തം തടയാനാകില്ല എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. മൂന്നാറിലും മറ്റും പരിസ്ഥിതിക്ക് ഇണങ്ങിയ കെട്ടിടങ്ങൾ മാത്രമേ പാടുള്ളൂ. ഇതുസംബന്ധിച്ച് സർക്കാർ നിയമ നിർമാണത്തിന് ആലോചിക്കുന്നുണ്ട്. നദീതീരത്ത് താമസിക്കുന്നത് സംബന്ധിച്ച് പുനർവിചിന്തനം നടത്തണം.
മൂന്നാർ ദൗത്യം പുനരാരംഭിക്കണമെന്ന വി.എസ്. അച്യുതാനന്ദെൻറ നിയമസഭ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മൂന്നാറിലെ പ്രശ്നമല്ല പ്രളയത്തിന് കാരണമെന്നായിരുന്നു മറുപടി. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതികൊണ്ട് ദോഷമില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.