എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു; കമീഷന് പരാതി നൽകും -കോടിയേരി
text_fieldsആലപ്പുഴ: എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതി പറഞ്ഞ് എൻ.എസ്.എസ് നഗ്നമായി വോട്ട് പിടിക്കുന്നു. അത് ശരിയായ രീതിയല്ല. അക്കാര്യ ം പരാതിയിൽ ചൂണ്ടിക്കാട്ടും. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ ്ഞു.
എന്‍.എസ്.എസിന് സ്വന്തം നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോടിയേരി സ്വീകരിച ്ചിരുന്നത്. ഈ നിലപാട് മാറ്റിയാണ് എന്‍.എസ്.എസിനെ കോടിയേരി കടന്നാക്രമിച്ചത്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. എന്‍.എസ്.എസ് നിലപാട് എൽ.ഡി.എഫിന് മേൽ അടിച്ചേല്‍പ്പിക്കരുത്. തങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേൽപ്പിക്കില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. അത് ശരിയായ സന്ദേശമല്ല നല്‍കുന്നത്. യു.ഡി.എഫിനൊപ്പം ആണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. വട്ടിയൂർക്കാവിലെ കോൺഗ്രസുകാരാണ് എൻ.എസ്.എസിന്റെ ശരിദൂരം നിലപാടിനെ അങ്ങനെയാണെന്ന് വ്യാഖ്യാനിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു.
ജാതി-മത സംഘടനകൾ ഏതെങ്കിലും പ്രത്യേക പാർട്ടികൾക്ക് വോട്ടു ചോദിക്കുന്നത് ചട്ടലംഘനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക പാർട്ടിക്കു വേണ്ടി ആഹ്വാനം നൽകുന്നത് ശരിയല്ല. ശബരിമല വിഷയം ചർച്ച ചെയ്യുന്നതിന് വിലക്കില്ല. എന്നാൽ, അയ്യപ്പന്റെ പേരിൽ േവാട്ട് ചോദിക്കാൻ പാടില്ല. ദേവസ്ഥാനത്തെ ന്യൂനതകളും മറ്റും ചൂണ്ടിക്കാണിക്കാം. എൻ.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ പരിശോധിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.
ഇതിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ഡി.ജി.പിക്കും അഞ്ച് കലക്ടർമാർക്കും കത്ത് നൽകുകയും ചെയ്തു. പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുക, റോഡ് തടസ്സം സൃഷ്ടിക്കുക, ശബ്ദ മലിനീകരണം ഉണ്ടാക്കുക തുടങ്ങിയ വിഷയങ്ങൾ കമീഷന് മുന്നിൽ വന്നു. ചില പരാതികളും ഇത് സംബന്ധിച്ച് കമീഷന് ലഭിച്ചിട്ടുണ്ട്. കത്തിൽ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.