എം.എം മണി അൺപാർലമെന്ററി വാചകം ഉപയോഗിച്ചിട്ടില്ല; പിന്തുണച്ച് കോടിയേരി
text_fieldsതിരുവനന്തപുരം: കെ.കെ.രമക്കെതിരായ പരാമർശത്തിൽ എം.എം മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എം.എം മണി അൺപാർലമെന്ററി വാചകം ഉപയോഗിച്ചിട്ടില്ല. നിയമസഭയിൽ ഉണ്ടായത് അവിടെ തന്നെയാണ് തീർക്കേണ്ടത്.
ഇക്കാര്യത്തിൽ സ്പീക്കർ നടപടിയെടുക്കും. പാർട്ടി വിവാദ പരാമർശം സംബന്ധിച്ച വിവാദം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ പറഞ്ഞാൽ മാത്രമേ താൻ പരാമർശത്തിൽ നിന്നും പിന്നാക്കം പോകുവെന്ന് എം.എം മണി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന ഭരണത്തെ അപ്രസക്തമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. വികസന പദ്ധതികൾ കാണാൻ കേന്ദ്രമന്ത്രിമാർ വരുന്നത് ഇതിന്റെ ഭാഗമായാണ്. വർഗീയ ധ്രുവീകരണത്തിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നും കോടിയേരി പറഞ്ഞു.
1977ൽ ജനസംഘവുമായി സി.പി.എം സഹകരിച്ചിരുന്നു. വി.ഡി സതീശൻ വിചാരധാരയുടെ പരിപാടിയിൽ പോയത് വോട്ടുനേടാനാണ്. ആർ.എസ്.എസ് വേദിയിൽ അവരെ വിമർശിക്കുകയാണ് വി.എസ് ചെയ്തതെന്നും കോടിയേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.