പി. ജയരാജെൻറ തുന്നിക്കൂട്ടിയ കൈ അക്രമരാഷ്ട്രീയത്തിെൻറ പ്രതീകം –കോടിയേരി
text_fieldsതിരുവനന്തപുരം: വടകര സ്ഥാനാർഥി പി. ജയരാജെൻറ തുന്നിക്കൂട്ടിയ കൈ കേരളത്തിലെ അക് രമരാഷ്ട്രീയത്തിെൻറ പ്രതീകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണൻ. അക്രമരാഷ്ട്രീയത്തിനെതിരായി ചിന്തിക്കുന്നവർ മുഴുവൻ ജയരാജന് വോട്ട് ചെ യ്യുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അക്രമരാഷ്ട്രീയത്തിെൻറ ജീവി ക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജൻ. വീട്ടിനകത്ത് കയറിയാണ് ആർ.എസ്.എസുകാർ കൊലപ ്പെടുത്താൻ ശ്രമിച്ചത്. അദ്ദേഹത്തിെൻറ വലതുകൈ വെട്ടിയിട്ടു. ഒരു കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാലാണ് ഒരാൾ തെരഞ്ഞെടുപ്പിൽ അയോഗ്യനാവുന്നത്. കേസിൽ പ്രതിയായാൽ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്നില്ല.
സി.പി.എം സ്ഥാനാർഥിയാക്കിയ രണ്ട് വനിതകളെയും വിജയിക്കുന്ന സീറ്റിലാണ് നിർത്തിയിരിക്കുന്നത്. നാല് എം.എൽ.എമാരെ നിർത്തിയത് എൽ.ഡി.എഫിെൻറ ആത്മവിശ്വാസമാണ് കാണിക്കുന്നത്. എം.എൽ.എമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരു പ്രയാസവുമില്ല. 2009ൽ യു.ഡി.എഫിെൻറ നാല് എം.എൽ.എമാരെ മത്സരിപ്പിച്ചു. ജില്ല സെക്രട്ടറിമാർ നേരത്തെയും മത്സരിച്ചിട്ടുണ്ട്. പി. കരുണാകരൻ തുടർച്ചയായി മൂന്നുതവണ മത്സരിച്ചതിനാലാണ് മാറിയത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമാണ് പ്രധാനം. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപവത്കരിക്കാൻ ഇടതുപക്ഷത്തിെൻറ അംഗബലം വർധിക്കണം. ഘടകക്ഷികൾക്ക് സീറ്റ് നൽകാത്തതിനെകുറിച്ച ചോദ്യത്തിന് 20 പേരും എൽ.ഡി.എഫിെൻറ സ്ഥാനാർഥികളാണെന്നായിരുന്നു മറുപടി. വാട്ടർ തീം പാർക്കിെൻറ പേരിൽ പി.വി. അൻവറിനെതിരെ ഉയർന്നത് അടിസ്ഥാനരഹിത ആക്ഷേപമാണ്. പി. ശശിയെ കണ്ണൂർ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ട് മാസങ്ങളായി.
കണ്ണൂരിൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥിരംക്രമീകരണം ഉണ്ടാകും. കേരളത്തിൽ ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് വിജയസാധ്യതയില്ല. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. കുമ്മനം രാജശേഖരനല്ല, മോദി വന്ന് മത്സരിച്ചാലും ബി.ജെ.പി വിജയിക്കില്ല. പൊലീസ് വെടിവെപ്പിൽ മാവോവാദി കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തും. സുപ്രീംകോടതിയുടെ മാർഗനിർദേശപ്രകാരമുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.