Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്രമണത്തിനു പിന്നിൽ...

ആക്രമണത്തിനു പിന്നിൽ കോടിയേരിയെന്ന്​ ബി.ജെ.പി

text_fields
bookmark_border
kodiyeri
cancel

കോഴിക്കോട്​: തിരുവനന്തപുരത്തെ സി.പി.എം ആക്രമണം കോടിയേരി ബാലകൃഷ്​ണ​​െൻറ ഗൂഢാലോചനയെന്ന്​ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്​ണദാസ്​. കോഴിക്കോട്​ അളകാപുരിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലെ വിഭാഗീയതയും ചേരിതിരിവുമാണ്​ തലസ്ഥാനത്തെ ആക്രമണത്തിനു കാരണം. മുഖ്യമന്ത്രി പരാജയമാണെന്ന്​ വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ സി.പി.എമ്മിലെ വിഭാഗീയതയെ തുറന്നുകാട്ടുകയാണ്​.

സർവകക്ഷി യോഗങ്ങൾക്കുശേഷം മുഖ്യമന്ത്രി ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന്​ പറയു​ന്നുണ്ടെങ്കിലും ഏകപക്ഷീയമായ ആക്രമണങ്ങൾ തുടരുകയാണ്​. ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട്​  ദേശീയ നേതൃത്വം കോടിയേരി ബാലകൃഷ്​ണനെതിരെ നടപടിയെടുക്കാൻ തയാറാകണം. അഴിമതിക്കെതിരായ പോരാട്ടം നടത്തുന്ന എം.പി. വീരേന്ദ്രകുമാർ ബി.ജെ.പിയു​ടെ ക്ഷണം സ്വീകരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും കൃഷ്​ണദാസ്​ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBJPPolitics
News Summary - Kodiyeri Balakrishnan is the person behind political conflicts in TVM
Next Story