പ്രധാനമന്ത്രിയുടേത് ഭരണഘടനയോടുള്ള വെല്ലുവിളി -കോടിയേരി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മോദി നടത്തിയ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും പ്രധാനമന്ത്രിപദത്തിന് യോജ ിച്ചതല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രിയുടെ നിലപാട് ഭരണഘടനയോടുള്ള വെല ്ലുവിളിയാണ്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിച്ചത്. അതൊരു കുറ്റ മായിട്ടാണ് പ്രധാനമന്ത്രി ആക്ഷേപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ ബെഞ്ചിന്‍റെതാ ണ് സുപ്രീംകോടതി വിധി. അത് നടപ്പാക്കാന്‍ പാടില്ലായെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ വിധി റദ്ദാക്കാ ന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനോ, പാര്‍ലമെന്‍റ് വഴി നിയമം കൊണ്ടുവരാനോ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇത്തരം പ്രസംഗം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനുമാണ് മോദി ശ്രമിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അധികാരമേല്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയെ അംഗീകരിക്കാനും നടപ്പിലാക്കാനും ഉള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
ഈ ഉത്തരവാദിത്തത്തില്‍ നിന്നുള്ള പിറകോട്ട് പോക്കായാണ് കൊല്ലത്ത് ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്‌താവനയെ കാണാനാവൂ. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി തയാറാവുന്നില്ലെങ്കില്‍ പിന്നെയാരാണ് ഭരണഘടനാ കാഴ്‌ചപ്പാട് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുക. ഇത് കാണിക്കുന്നത് ഭരണഘടനയെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ വക്താവായി പ്രധാനമന്ത്രിയും മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖിന് സി.പി.എം അനുകൂലമല്ല. ആ നിലപാട് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സുപ്രീംകോടതി തന്നെ നിരോധിച്ച ഒന്നിന്‍റെ പേരില്‍ വീണ്ടും നിയമമുണ്ടാക്കി തങ്ങളുടെ അജണ്ട ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെയാണ് സി.പി.എം എതിര്‍ത്തിട്ടുള്ളത്.
ശബരിമല വിഷയത്തെ ഉപയോഗപ്പെടുത്തി വിശ്വാസി- അവിശ്വാസി വിഭജനം ഉണ്ടാക്കി രാഷ്‌ട്രീയക്കളി നടത്തുകയാണ് ബിജെപി. പ്രധാനമന്ത്രിയുടെ പ്രസ്‌താവനയോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. ത്രിപുരയില്‍ ബി.ജെ.പിക്ക് അധികാരത്തിലെത്താനായത് കോണ്‍ഗ്രസിന്‍റെ വോട്ട് പൂര്‍ണ്ണമായും തന്നെ ബി.ജെ.പിക്ക് ലഭിച്ചതുകൊണ്ടാണ്. അത്തരമൊരു സ്ഥിതിവിശേഷം സംസ്ഥാനത്ത് ഉണ്ടാകും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ഇത് സംബന്ധിച്ച് പ്രതികരിക്കേണ്ടത് കോണ്‍ഗ്രസുകാര്‍ കൂടിയാണെന്നും കോടതിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.