കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് ആർ.എസ്.എസ് ഭരണഘടന അനുസരിച്ച് -കോടിയേരി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസിന്‍റെ ഭരണഘടന അനുസരിച്ചാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മനുസ്മൃതി നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ മേഖലയിലും കോർപറേറ്റ് വത്കരണമാണ് കേന്ദ്രം നടപ്പാക്കുന്നത്. കാർഷിക നിയമം കൊണ്ടുവന്നതും തൊഴിൽ നിയമങ്ങൾ മാറ്റിയതും ഇതിന്‍റെ ഭാഗമാണ്.
മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടാണ് അയോധ്യയിൽ ട്രസ്റ്റിന്‍റെ പേരിൽ സർക്കാർ തന്നെ ക്ഷേത്രനിർമാണം ഏറ്റെടുക്കുന്നത്. ഇതിന്‍റെയെല്ലാം ഭാഗമായി രാജ്യത്ത് വലിയ അസംതൃപ്തി ഉയർന്നുവരികയാണ്.
നവംബർ 26ന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എല്ലാ വിഭാഗം ആളുകളും അണിചേരും.
2021ൽ കേരളം, അസം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാവുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.