ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് പരിശോധിക്കണം -കോടിയേരി
text_fieldsതിരുവനന്തപുരം: കേരളത്തിൽ എസ്.ഡി.പി.ഐയും ആർ.എസ്.എസും മത്സരിച്ച് ആക്രമണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപം സൃഷ്ടിക്കാൻ ആസുത്രിതമായ ശ്രമങ്ങൾ നടക്കുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചയില്ല. കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മിൽ നുഴഞ്ഞുകയറാൻ എസ്.ഡി.പി.ഐക്ക് സാധിക്കില്ല. സമയമെടുത്താലും ആലപ്പുഴ കൊലപാതകങ്ങളിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യും. മുമ്പ് അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാനും ഇതുപോലെ കാലതാമസമെടുത്തിരുന്നു.
രക്ഷപ്പെടാനുള്ള വഴികൾ ആസൂത്രണം ചെയ്താണ് പ്രതികൾ കൃത്യം നടത്തിയത്. സിൽവർ ലൈൻ കേരളത്തിന് ആവശ്യമായ പദ്ധതിയാണ്. ശശി തരൂരിന്‍റേത് ഇക്കാര്യത്തിലെ പൊതുനിലപാടാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോവിഡുകാലത്ത് ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം നേരത്തെ ഉയർന്നതാണ്. കെ.കെ.ശൈലജ കാര്യങ്ങൾ വിശദീകരിച്ചതാണ്. ഇതുസംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.