കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു -കോടിയേരി
text_fieldsതിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന ്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സ്പ്രിൻക്ലർ ഇടപാടിന് പാർട്ടിയുടെ പൂർണപിന ്തുണയുണ്ട്. അസാധാരണ സാഹചര്യത്തിൽ ഉണ്ടാക്കിയ കരാർ ആണിത്. സാധാരണ നില പുനഃസ്ഥാപിച്ചശേഷം പരിശോധന ആവശ്യമായ കാ ര്യങ്ങൾ പരിശോധിക്കാൻ പാർട്ടി സന്നദ്ധമാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഡേറ്റ ചോർച്ച തടയാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് സ്പ്രിൻക്ലർ കരാറിൽ ഒപ്പുവെച്ചത്. വാണിജ്യ ആവശ്യങ്ങൾക്കായി വിവരം ഉപയോഗിക്കില്ലെന്നും കരാറിലുണ്ടെന്നും ഒരു വിവരവും ചോർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സി.പി.എമ്മിെനാപ്പമുള്ള സഹോദര പാർട്ടിയാണ്. പ്രശ്നമുണ്ടെങ്കിൽ സി.പി.ഐയുമായി ചർച്ചച നടത്താൻ സി.പി.എമ്മിന് വിഷമമില്ല. ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യത്തിൽ പരസ്പരം സംസാരിച്ച് വ്യക്തത വരുത്തും.
സർക്കാരിെൻറ ജനപിന്തുണ കണ്ടാണ് പ്രതിപക്ഷം ഇത്തരം പ്രചാരണ വേലകൾ നടത്തുന്നത്. ഇത്തരം പ്രചാരണ വേലകളെ തള്ളിക്കളയണം. രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വിമർശനങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.