സന്ദീപ് വധം: ഗൂഢാലോചനയിൽ ഉന്നതതല അന്വേഷണം വേണം -കോടിയേരി
text_fieldsതിരുവനന്തപുരം: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്‍റേത് ക്രൂരമായ കൊലപാതകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസ് - ബി.ജെ.പി സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുള്ളവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പാർട്ടിയുടെ 20 പ്രവർത്തകർ കൊല്ലപ്പെട്ടു. 15 പേരെ കൊന്നതും ബി.ജെ.പി - ആർ.എസ്.എസ് സംഘമാണ്. കൊലക്ക് പകരം കൊലയെന്നത് സി.പി.എമ്മിന്‍റെ മുദ്രാവാക്യമല്ല -അദ്ദേഹം പറഞ്ഞു.
തലശ്ശേരിയിൽ ബി.ജെ.പി-ആർ.എസ്.എസ് നടത്തിയ പ്രകടനം മുസ്ലിംകൾക്ക് എതിരെയുള്ള കലാപാഹ്വാനമെന്ന് കോടിയേരി പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ആർ.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുകയാണ്. ഇതിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.