ഇനി വേണ്ടത് പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനം-കോടിയേരി
text_fieldsതിരുവനന്തപുരം: യു എ ഇ സഹായം എങ്ങനെ ലഭ്യമാക്കാമെന്ന് ആലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രനയം തടസമാണെങ്കിൽ തിരുത്തണം.അതിനായി കൂട്ടായ പരിശ്രമം വേണം. മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്‌കാന്തി കേരളത്തോടും കാണിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടണമെന്ന് പറഞ്ഞു.വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായത്തിന് കേന്ദ്രസർക്കാരുമായി കൂട്ടായി സഹകരിക്കണം.
ലോക കേരള സഭയുടെ സഹായത്തോടെ വിദേശരാജ്യങ്ങളിൽ നിന്ന് പണം സമാഹരിക്കണം. അത് ലോകത്തിന് മാതൃകയാകുമെന്നും കോടിയേരി പറഞ്ഞു. ദുരന്തസാധ്യത പ്രദേശങ്ങളെ ഒഴിവാക്കിയാകണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മറ്റൊരു സ്ഥലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമി കുറവാണ് എന്ന് മനസിലാക്കിയാണ് കേരളത്തിെൻറ പുനർനിർമാണം നടത്തേണ്ടത്. പരിസ്ഥിതി സംരക്ഷിച്ച് ഉള്ള വികസന പ്രവർത്തനമാണ് വേണ്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ പരിഷ്കരിക്കണോ എന്ന പരിശോധിക്കണംജീവനോപാധികൾ കണ്ടെത്തുന്നതിന് പ്രത്യേകം ശ്രദ്ധ വേണമെന്നും കോടിയേരി പറഞ്ഞു.
പ്രളയം ഡാമുകൾ തുറന്നുവിട്ടതുകൊണ്ടല്ല. പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുന്നു. രണ്ട് എം.എൽ.എമാർ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കാത്തത് പ്രശ്നമാക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.