ആർ.എസ്.എസ് സ്വാധീനത്തിൽപെടാതെ പൊലീസ് ജാഗ്രത കാട്ടണം –കോടിയേരി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് സ്വാധീനത്തിൽപെടാതെ ജാഗ്രത കാട്ടാൻ പൊലീസിന് കഴിയ ണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹർത്താൽ അക്രമത്തിന് എത ിരായ നടപടികളെ പരാജയപ്പെടുത്താൻ പൊലീസ് സേനക്കുള്ളിൽനിന്ന് ഏതെങ്കിലും വിഭാഗം വിചാരിച്ചാൽ അത് അനുവദിക്കരുത്. എവിടെയെങ്കിലും അക്രമത്തിനുള്ള നീക്കം ഉണ്ടെങ്കിൽ അതിൽനിന്ന് സി.പി.എം പ്രവർത്തകർ പിന്തിരിയണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൊലീസിനകത്ത് പല വിഭാഗങ്ങളുണ്ടാവും. പൊലീസ് എപ്പോഴും പൊതുതീരുമാനത്തിെൻറ ഭാഗമായി പ്രവർത്തിക്കേണ്ടവരാണ്. അത് പരാജയപ്പെടുത്താൻ ഏതെങ്കിലും ഒാഫിസർമാർ ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇൗ ദിവസങ്ങളിൽ പൊലീസ് അങ്ങേയറ്റം ആത്മസംയമനം പാലിച്ചുവെന്നത് ശരിയാണ്. പക്ഷേ, അത് ദൗർബല്യമായി കണ്ട് നിയമം കൈയിലെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നോക്കിനിൽക്കരുത്. ശക്തമായ നടപടി സ്വീകരിച്ച് അവരെ അടിച്ചമർത്തണമെന്നും കോടിയേരി പറഞ്ഞു.
ആർ.എസ്.എസ് മറ്റ് പാർട്ടികളിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് പൊലീസ് ഇടപെടണം. കോഴിക്കോട് വർഗീയ ധ്രുവീകരണത്തിനുള്ള ചില നീക്കങ്ങൾ നടത്തി. പള്ളിയിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ, കേരളത്തിലെ ജനങ്ങൾ പൊതുവിൽ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടാണ് ആർ.എസ്.എസ് അജണ്ട ഇവിടെ നടപ്പാക്കാൻ കഴിയാത്തത്. അക്രമം സി.പി.എമ്മിന് നല്ലതല്ല. തങ്ങൾ അക്രമത്തിന് ഉദ്ദേശിക്കുന്നില്ല. അതിനാലാണ് താനിപ്പോൾ പരസ്യമായി പറയുന്നത്, ഒരുതരത്തിലുള്ള അക്രമപ്രവർത്തനവും നടത്താൻ പാടില്ലെന്ന്. എവിടെയെങ്കിലും അത്തരത്തിലുള്ള നീക്കം ഉെണ്ടങ്കിൽ അതിൽനിന്ന് സി.പി.എം പ്രവർത്തകർതന്നെ പിന്തിരിയണമെന്ന് പരസ്യമായി അഭ്യർഥിക്കുകയാണെന്നും കോടിയേരി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.