Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു വിഭാഗം യു.ഡി.എഫ്​...

ഒരു വിഭാഗം യു.ഡി.എഫ്​ നേതാക്കൾ കേരളത്തിനെതിരായ നിലപാടെടുക്കുന്നു-കോടിയേരി

text_fields
bookmark_border
kodiyeri-balakrishnan.jpg
cancel

തിരുവനന്തപുരം: ഒരു വിഭാഗം യു.ഡി.എഫ്​ നേതാക്കൾ കേരളത്തിനെതിരായ നിലപാട്​ സ്വീകരിക്കുന്നുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. യു.ഡി.എഫിനെ നേരിടാനുള്ള കരുത്ത്​ എൽ.ഡി.എഫിനുണ്ട്​ . ആരെയും അടർത്തികൊണ്ടുവരാൻ സി.പി.എം ശ്രമിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

എൽ.ഡി.എഫ്​ ഇപ്പോൾ തന്നെ കെട്ടുറപ്പുള്ള മുന്നണിയാണ്​. ആരെയും ചാക്കിട്ട്​ പിടിക്കില്ല. നയപരമായി യോജിപ്പുള്ളവരുമായി മാത്രമേ എൽ.ഡി.എഫ്​ സഖ്യമുണ്ടാക്കു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇപ്പോൾ തന്നെ എൽ.ഡി.എഫിന്​ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം മുതലാക്കി മുന്നണി വിപുലീകരണം നടത്താനുള്ള ശ്രമങ്ങൾ എൽ.ഡി.എഫ്​ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടുതൽ കക്ഷികൾ എൽ.ഡി.എഫിലെത്തുമെന്ന സൂചന കോടിയേരി തന്നെ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam news
News Summary - Kodiyeri balakrishnan press meet-Kerala news
Next Story