കീഴാറ്റൂർ: സമരസമിതിയുമായി കേന്ദ്രത്തിന്‍റെ ചർച്ച ഫെഡറൽതത്വ ലംഘനം -കോടിയേരി
text_fieldsന്യൂഡൽഹി: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പി കിളികളെ പിടിക്കാനുള്ള ശ്രമത്തിലാണ്. ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനവുമായാണ് ചര്‍ച്ചചെയ്യേണ്ടത്. സമരസമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ തത്വം ലംഘിക്കുന്ന രീതിയാണ്.
കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഭരണം നടത്തുന്നത്. അല്ലാതെ രാഷ്ട്രപതി ഭരണമല്ല. കീഴാറ്റൂര്‍ പാതയുടെ അലൈന്‍മെൻറ് തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാറാണ്. പാതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറുമായാണ് ചര്‍ച്ച ചെയ്യേണ്ടത്. സംസ്ഥാനത്തെ അറിയിക്കാതെ സംസ്ഥാനത്തിെൻറ പ്രതിനിധികളാരുമില്ലാതെ ഈ വിഷയം സമരക്കാരുമായി ചര്‍ച്ചചെയ്തത് വോട്ട് മുന്നില്‍കണ്ടാണെന്നും കോടിയേരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.