തലസ്ഥാനത്തെ അക്രമങ്ങൾ: പൊലീസിന് വീഴ്ച പറ്റിയോയെന്ന് സർക്കാർ പരിശോധിക്കണം -കോടിയേരി
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകണം. ആർ.എസ്.എസും എസ്.ഡി.പി.ഐയും വർഗീയശക്തികളാണ്. ഇത്തരം ശക്തികളെ മുളയിലേ നുള്ളണം. ഇവർക്കെതിരെ ഒരു മയവും പാടില്ല. അവർ നടത്തുന്ന ഏതൊരു ആക്രമണത്തെയും ഗൗരവത്തിൽ കണ്ട് പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. അത് സർക്കാർ സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങൾ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയാണെന്നും കോടിയേരി ആരോപിച്ചു.
അതേസമയം, കോടിയേരി ബാലകൃഷ്ണെൻറ ആരോപണത്തോട് പ്രതികരിക്കാൻ ഡി.ജി.പി ലോക്നാഥ് െബഹ്റ തയാറായില്ല. തിരുവനന്തപുരത്ത് സ്ഥിതിഗതികൾ പൊലീസ് നിയന്ത്രണത്തിലാണെന്നും ഞായറാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ ഏഴ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ഇനിയും ചിലർ കൂടി പിടിയിലാകാനുണ്ട്. അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.