സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാൻ സി.പി.എം ഇടപെടില്ല -കോടിയേരി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രേവശന വിഷയത്തിൽ കലക്കവെള്ളത്തിൽ മീൻപിടിച്ച് സങ്കുചിത രാഷ്ട്രീയകളിയിൽ സംസ്ഥാനത്തെ കോൺഗ്രസ്- ബി.ജെ.പി നേതൃത്വങ്ങൾ കൈകോർക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊളിച്ചുകളയേണ്ട അനാചാരങ്ങളിൽ ശേഷിക്കുന്നഒന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്കെന്നും മുഖപത്രമായ ‘ദേശാഭിമാനി’യിലെ നിലപാട് പംക്തിയിൽ പ്രസിദ്ധീകരിച്ച ‘ശബരിമല: പുലരേണ്ടത് ശാന്തി’ എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു.
എൽ.ഡി.എഫ് സർക്കാറിന് എതിരായ രാഷ്ട്രീയനീക്കത്തിനുള്ള വകയായി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ വിധയെ മാറ്റാനാവുമോ എന്ന ലാക്ക് ചില കേന്ദ്രങ്ങൾക്കുണ്ട്. ഭക്തജനങ്ങൾ എന്ന മറവിൽ ഒരു കൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള പുറപ്പാട് ആരംഭിച്ചിരിക്കുന്നു. ഇതിന് പിന്തുണയും നേതൃത്വവുമായി യു.ഡി.എഫിലെയും ബി.ജെ.പിയിലെയും ചില നേതാക്കളും വിഭാഗങ്ങളും കൈകോർത്തു. കമ്യൂണിസ്റ്റുകാരെയും എൽ.ഡി.എഫ് സർക്കാറിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിൽ കേരളത്തിലെ ബി.ജെ.പി അധ്യക്ഷനും കെ.പി.സി.സി ഭാരവാഹികൾക്കും ഒരേ സ്വരമാണ്. വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
എ.െഎ.സി.സി നേതൃത്വവും സ്വാഗതം ചെയ്തു. വിധി വന്നപ്പോൾ അതിനെ എതിർക്കാതിരുന്ന രമേശ് ചെന്നിത്തല ഇപ്പോൾ കളംമാറി ചവിട്ടുന്നു. വിധിയെ ആർ.എസ്.എസ് േദശീയ നേതൃത്വം അനുകൂലിച്ചു. വിധി മേനാഹരമെന്നാണ് കേന്ദ്രമന്ത്രി മനേകാഗാന്ധി അഭിപ്രായപ്പെട്ടത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പിന്തുണച്ചു. നിത്യപൂജക്ക് സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ബി.ജെ.പിയിലെ ഗ്രൂപ് അംഗത്തിൽ മേൽക്കൈ നേടാൻകൂടി ഉദ്ദേശിച്ചാവണം, വിധി നടപ്പാക്കാൻ മാർഗതടസ്സം സൃഷ്ടിക്കുന്ന പ്രതിഷേധസമര പരിപാടികൾക്ക് ചൂട്ട് കത്തിക്കുകയാണ് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. രാഷ്ട്രീയനേതാവെന്നനിലയിൽ നിയമസാക്ഷരത ഇല്ലാത്തവരെപ്പോലെ ഇടപെടുകയും സംസാരിക്കുകയും െചയ്യുന്നു.
12 വർഷം കേസ് നടന്നപ്പോൾ കേന്ദ്ര സർക്കാറിനെക്കൊണ്ട് നിലപാട് സ്വീകരിക്കാൻ സമ്മർദം ചെലുത്താമായിരുന്നു. ഇനിയും വേണമെങ്കിൽ പുനഃപരിശോധന ഹരജി നൽകാമെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.