ചെന്നിത്തല കേരളത്തിലെ ബി.ജെ.പി ഏജൻറ്- കോടിയേരി
text_fieldsശബരിമല വിഷയത്തിലെ കോൺഗ്രസ്-ബി.ജെ.പി നിലപാടിനെതിരെ രൂക്ഷ വിമർശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ചെന്നിത്തല പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കേരളത്തിൽ അക്കൗണ്ടില്ലാത്ത ബി.ജെ.പിക്ക് സഹായമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.രമേശ് ചെന്നിത്തല കേരളത്തിലെ ബി.ജെ.പി ഏജൻറാണ്.ആത്മഹത്യാപരമാണിത്.മുൻകാലത്ത് കോൺഗ്രസ് സ്വീകരിച്ചതിൽ നിന്ന് വിത്യസ്തമാണിത്. ആർ.എസ്.എസ് കെ.പി.സി.സി നേതൃത്വം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്കും ആർ.എസ്.എസിനും ആത്മാർഥയുണ്ടെങ്കിൽ പാർലമെൻറിൽ നിയമം കൊണ്ടു വരികയോ കേന്ദ്ര ഗവൺമെൻറിനെക്കൊണ്ട് റിവ്യൂ ഹരജി സമർപിക്കുകയോ ചെയ്യാം. അവരത് ചെയ്യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. സംഭവത്തെ വർഗീയവത്കരിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു. ഇരട്ടനിലപാടാണ് അവരുടേത്. രണ്ടാം വിമോചനസമരത്തിനാണ് ബി.ജെ.പിയുടെ ശ്രമം.ജനങ്ങളെ കലാപത്തിലേക്ക് നയിക്കുന്ന നിലപാട് സ്വീകരിക്കുന്നു കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ആർ.എസ്.എസ്ൻെറയും ഒരുവിഭാഗം കോണ്ഗ്രസിൻെറയും ശ്രമം തങ്ങൾ തോൽപിക്കും- കോടിയേരി പറഞ്ഞു.
ഞങ്ങൾ ശബരിമലയിലേക്ക് ആളുകളെ എത്തിക്കുന്നില്ല.ശബരിമലയിലേക്ക് പോകാത്തവരാണ് തങ്ങളുടെ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി നിലപാട് സ്വാഗതാർഹമാണ്. സാലറി ചലഞ്ചിൽ നിർബന്ധിത പിരിവില്ല. ബ്രൂവറിക്ക് അനുമതി കൊടുത്തത്തിൽ തെറ്റില്ല. പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. വിവാദങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് മാത്രമാണ് പിൻവലിച്ചത്- കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.