ആക്ടിവിസ്റ്റുകൾക്കും ശബരിമലയിൽ പ്രവേശനം നൽകണം- കോടിയേരി
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ ബി.ജെ.പിയും കോൺഗ്രസും എന്തുകൊണ്ട് റിവ്യൂ ഹരജി നൽകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുന:പരിശോധന ഹരജിയിലുടെ വിധി മറികടക്കാൻ കഴിയുമെങ്കിലും ബി.ജെ.പിയും കോൺഗ്രസും അതാണ് ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.
രഹ്ന ഫാത്തിമയെ സന്നിധാനത്തെത്തിച്ചതിൽ പൊലീസിെൻറ ഭാഗത്ത് വീഴ്ചയില്ല. പ്രതിഷേധത്തിെൻറ ഭാഗമായി ആരും വരുന്നത് ശരിയല്ല. വിശ്വാസത്തിെൻറ ഭാഗമായി ആര് വന്നാലും സംരക്ഷിക്കും. ആക്ടിവിസറ്റെന്ന് പറഞ്ഞ് മാറ്റി നിർത്താനാവില്ല. വിശ്വാസത്തോടെ വരുന്നത് ആക്ടിവിസ്റ്റ് ആയാലും പ്രവേശനം നൽകണമെന്നാണ് സി.പി.എം നിലപാടെന്നും കോടിയേരി വ്യക്തമാക്കി.
പൊലീസുകാരെ മതപരമായി ചേരിതിരിക്കുന്നു. പൊലീസിനെ നിഷ്ക്രിയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇടത് സർക്കാർ ചോദിച്ച് വാങ്ങിയ വിധിയല്ല സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. സുപ്രീംകോടതിയെ സമീപിച്ചത് ആർ.എസ്.എസ് ആണെന്നും കോടിയേരി പറഞ്ഞു. പുന:പരിശോധന ഹരജി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റരുത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വിശ്വാസത്തിന് എതിരല്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.