ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫിന്‍റെ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ മാധ്യമങ്ങൾ പ്രവർത്തിച്ചു. വ്യാജകഥകൾ ചമച്ചു. എന്നിട്ടും എൽ.ഡി.എഫ് ഭരണത്തിൽ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങൾ പഠിക്കാൻ തയ്യാറാകണം. മീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിൻ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സ്വാതന്ത്ര്യ ദിനം സി.പി.എം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചു. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി. ജയരാജനും സഹദേവനുമെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാം മാധ്യമസൃഷ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.