ഗെയിൽ: യു.ഡി.എഫിന് ഇരട്ടത്താപ്പ് –കോടിയേരി
text_fieldsതൃശൂർ: ഗെയില്‍ പൈപ്പ് െലെന്‍ പദ്ധതിയുടെ കാര്യത്തിൽ യു.ഡി.എഫിന് ഇരട്ടത്താപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തൃശൂരില്‍ എൽ.ഡി.എഫ് ജനജാഗ്രത യാത്രയുടെ വടക്കന്‍മേഖല ജാഥയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് ഗെയില്‍ പദ്ധതിക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ഇപ്പോൾ യു.ഡി.എഫ് അതിനെ എതിർക്കുന്നത് അതിെൻറ തെളിവാണെന്ന് കോടിയേരി പറഞ്ഞു.
ഇത് നടപ്പായാല്‍ വൈദ്യുതിയും വെള്ളവും പോലെ പാചകവാതകം ജനങ്ങള്‍ക്ക് സുലഭമായി ലഭിക്കും. എന്നാല്‍ പ്രാദേശികമായി ചിലര്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. ഏത് വികസന പദ്ധതി വന്നാലും എസ്.ഡി.പി.ഐയും സോളിഡാരിറ്റിയും അതിനെ എതിര്‍ക്കുന്നുണ്ട്. അതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ബി.ജെ.പി ഈ പദ്ധതിയെ എതിര്‍ക്കാന്‍ പാടില്ല. കാരണം ഇത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്. കേരളത്തിെൻറ വ്യവസായ വളര്‍ച്ചക്കും നിരവധി തൊഴിലവസരങ്ങള്‍ക്കും പദ്ധതി സഹായകമാണ്.
എൽ.ഡി.എഫ് ഭരിക്കുന്ന കേരളത്തിൽ വികസനം തടസ്സപ്പെടുത്തുന്ന നയമാണ് ബി.ജെ.പിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളത്. സ്ഥലം വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ഒരിക്കലും അവര്‍ക്ക് കണ്ണീര് കുടിക്കേണ്ടി വരില്ല. കോണ്‍ഗ്രസിെൻറ സമരങ്ങള്‍ കേരളത്തില്‍ കേന്ദ്രീകരിക്കുന്നത് ബോധപൂർവമാണ്. അത് ബി.ജെ.പിയെ സഹായിക്കാനാണ്. ഭരണമില്ലാത്ത കേരളത്തിലും ബി.ജെ.പിക്കാര്‍ മെഡിക്കല്‍ കോളജ് കൊള്ള നടത്തി. യു.പി.എ ഭരണത്തില്‍ അഴിമതിക്ക് പത്മഭൂഷണ്‍ ലഭിച്ചു. ബി.ജെ.പിയുടെ കേന്ദ്രഭരണത്തിന് അഴിമതിക്ക് പത്മവിഭൂഷണ്‍ നല്‍കണമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.