എൻ.എസ്.എസ്: അടച്ച വാതിലുകൾ മുട്ടിവിളിച്ച് തുറക്കാനില്ല -കോടിയേരി
text_fieldsകോട്ടയം: അടച്ച വാതിലുകൾ മുട്ടിവിളിച്ച് തുറക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.എസ്.എസിനോടുള്ള സി.പി.എം നിലപാട് സംബന്ധിച്ച്, കേരള സംരക്ഷണയാത്രക്കിടെ വാർത്തസമ്മേളനത്തിൽ പ്രതികരിക്ക ുകയായിരുന്നു അദ്ദേഹം.എൻ.എസ്.എസ്-സി.പി.എം വാക്പോര് പലപ്പോഴും പരിധിവിടുകയാണല്ലോയെന്ന ചോദ്യത്തിന് ‘‘അ വർ വാതിൽ കൊട്ടിയടച്ചു, ഇനി തുറപ്പിക്കാൻ പറ്റില്ല. ഇനി ഇത് ചർച്ചയാക്കാൻ ഇല്ല, എൻ.എസ്.എസിെൻറ വിശ്വാസം അവരെ ര ക്ഷിക്കെട്ട’’-അദ്ദേഹം പറഞ്ഞു.
നിലപാടുകൾ ആരു പറഞ്ഞാലും വസ്തുതകൾ വിശദീകരിക്കേണ്ടത് കക്ഷികളുടെ ഉത്തരവാദ ിത്തമാണ്. ഒരു സമുദായത്തോടും നേതൃത്വത്തോടും സി.പി.എമ്മിന് ശത്രുതയില്ല. സമുദായ നേതാക്കളോട് എന്നും സൗഹൃദപര മായ സമീപനമാണുള്ളത്. സമുദായങ്ങളെ ശത്രുപക്ഷത്ത് കാണാറില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എസ്.എൻ.ഡി.പി യോഗം ജ നറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിൽ അസ്വാഭാവികതയില്ല. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കണ്ടത് രഹസ്യമാ യല്ല, പരസ്യമായാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി എത്രവട്ടം ഗംഗയിൽ മുങ്ങിക്കുളിച്ചാലും ജനരോഷത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി റാവത്തിെൻറ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോൺഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണം. തെൻറ പ്രസ്താവന ശരിയല്ലെങ്കിൽ നേതൃത്വം അത് തിരുത്തെട്ടയെന്ന റാവത്തിെൻറ പ്രസ്താവനയോടും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
കോൺഗ്രസുമായി ഒരിടത്തും സി.പി.എം സഖ്യമുണ്ടാക്കിയിട്ടില്ല. കോൺഗ്രസിെൻറയും ആർ.എസ്.എസിെൻറയും രാഷ്ട്രീയ നിലപാടുകൾ ദേശീയതലത്തിൽ ഒന്നാണ്. ചർച്ച് ആക്ടിനെക്കുറിച്ച് സർക്കാർ ഒരുതീരുമാനവും എടുത്തിട്ടില്ല. സഭകളെ നിയന്ത്രിക്കാൻ ഒരു നിയമവും കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടില്ല. ചർച്ച് ആക്ട് നിയമപരിഷ്കരണ കമീഷെൻറ അഭിപ്രായം മാത്രമാണ്. അത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ആശയക്കുഴപ്പം സുഷ്ടിക്കാനുള്ള നീക്കത്തെ ഗൗരവമായി കാണും.
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. കർഷകർക്കായി സർക്കാർ 500 കോടി ബജറ്റിൽ വകയിരുത്തി. സിയാൽ മാതൃകയിൽ റബർ ഫാക്ടറിക്കുള്ള സ്ഥലം കോട്ടയത്ത് ഉടൻ കണ്ടെത്തും. കേന്ദ്രസർക്കാർ സംസ്ഥാനത്തിനു കോടികളുടെ പദ്ധതി അനുവദിച്ചെന്നും പലപദ്ധതികളും നടപ്പാക്കുന്നിെല്ലന്നുമുള്ള അമിത് ഷായുടെ ആരോപണം അദ്ദേഹം തള്ളി. ജാഥ അംഗങ്ങളായ കെ. പ്രകാശ് ബാബു, ആൻറണി രാജു, കാസിം ഇരിക്കൂർ, പി.കെ. രാജൻ, യു. ബാബു ഗോപിനാഥ്,ഡീക്കൻ തോമസ് കയ്യത്ര എന്നിവരും പെങ്കടുത്തു.
സമുദായ അംഗങ്ങള്‍ ഒറ്റക്കെട്ടാവണം –സുകുമാരന്‍ നായർ
ചങ്ങനാശ്ശേരി: സംഘടനയെയും സമൂഹത്തെയും ശക്തിപ്പെടുത്താൻ രാഷ്ട്രീയത്തിനതീതമായി നായർ സമുദായ അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിൽ 49ാമത് മന്നം സമാധി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയപരമായി പുറത്തുനിന്ന് സമുദായത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നു. സമുദായ അംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുക്കണം. സംഘടനയുടെ കരുത്ത് തെളിയിക്കണം. ആരുടെയും പുറത്ത് കൊമ്പുവെക്കാനോ അധിക്ഷേപിക്കാനോ ആരെയും കുറച്ചുകാണിക്കാനോ ശ്രമിക്കുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയും എൻ.എസ്.എസിന് ഗുണം ചെയ്യുകയില്ല. വോട്ട് ബാങ്ക് നോക്കിയാണ് അവർ നിലപാട് സ്വീകരിക്കുന്നത്.
ഒരു രാഷ്ട്രീയത്തിനും എൻ.എസ്.എസ് എതിരല്ല. അകാരണമായി ആക്രമിക്കാൻ വരുന്ന ഒരു ശക്തിക്കു മുന്നിലും സമുദായ അംഗങ്ങൾ വഴങ്ങരുത്. സ്വന്തം സമുദായത്തിെൻറ പുരോഗതിയിലൂടെ ഇതര സമുദായത്തിെൻറയും രാജ്യത്തിെൻറയും പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുകയെന്നതാണ് തങ്ങളുടെ നയം. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിന്നു കാണാനാണ് ആഗ്രഹിക്കുന്നത്. എൻ.എസ്.എസിെൻറ അടിത്തറ തന്നെ ആചാരാനുഷ്ഠാനങ്ങളും വിശ്വസങ്ങളുമാണെന്നും ആ നിലപാട് മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.