വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ല -കോടിയേരി
text_fieldsതിരുവനന്തപുരം: വെടിയുണ്ട കാണാതായത് അസാധാരണ സംഭവമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . തെൻറ ഭരണകാലത്തും ചിലപ്പോൾ അങ്ങനെ സംഭവിച്ചിരിക്കാം. അത് വലിയ സംഭവമാക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന പൊലീസിലെ അഴിമതികളെ കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിനെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
സി.എ.ജി റിപ്പോർട്ടിൽ യു.ഡി.എഫ് ഭരണകാലത്തെ നടപടികളും പരാമർശിക്കുന്നുണ്ട്. 2013-18 വരെയുള്ള നടപടികളിലാണ് റിപ്പോർട്ടിലുള്ളത്. നിയമസഭക്ക് മുന്നിലെത്തുന്നതിന് മുമ്പ് സി.എ.ജി റിപ്പോർട്ട് ചോർന്നത് പരിശോധിക്കണം. സി.എ.ജിയിൽ നിന്ന് തന്നെയാണ് റിപ്പോർട്ട് ചോർന്നതെങ്കിൽ അത് ഗൗരവമുള്ള കാര്യമാണെന്നും കോടിയേരി പറഞ്ഞു. സി.എ.ജി റിപ്പോർട്ട് പരിശോധിക്കേണ്ടത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ആർ.എസ്.എസിെൻറ നേതൃത്വത്തിൽ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. മുസ്ലിം വിരുദ്ധതയാണ് ആർ.എസ്.എസ് പ്രചരിപ്പിക്കുന്നത്.മുസ്ലിം വിഭാഗത്തിനിടയിലും ധ്രുവീകരണത്തിന് ശ്രമമുണ്ട്. എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയുമാണ് മുസ്ലിം വിഭാഗത്തിനിടയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധതക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.കേന്ദ്രസർക്കാറിനെതിരെ വിപുലമായ പ്രതിഷേധ പരിപാടികൾ സി.പി.എം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.