വിമാനത്താവളം അദാനിക്ക്; പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണം -കോടിയേരി
text_fieldsതിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വൻ അഴിമതിയുണ്ടാക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാരിേൻറത്. ആറ് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കൈമാറാൻ ഒരുങ്ങുന്നത്. അതിനൊപ്പം ആറെണ്ണം കൂടി വിൽപ്പന നടത്താൻ തീരുമാനിച്ചുകഴിഞ്ഞു. രാജ്യത്തെ വ്യോമയാന മേഖലയെ കോർപറേറ്റുകളെ ഏൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിെൻറ കോർപറേറ്റ്വത്കരണത്തിനെതിരെ ആഗസ്റ്റ് 23ന് പ്രക്ഷോഭം സംഘടിപ്പിക്കും. 25ലക്ഷത്തോളം പേർ ഇതിൽ പെങ്കടുക്കും. ഓരോ വീടും സമര കേന്ദ്രങ്ങളായി മാറുന്ന പരിപാടിയാണ് പാർട്ടി ആസൂത്രണം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
അദാനി നൽകിയ അതേ തുക നൽകി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് കേന്ദ്രസർക്കാറിനെ അറിയിച്ചു. കോടതിയിലിരിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തത് അഴിമതി നടത്തുക എന്ന ലക്ഷ്യത്തോടെയാണ്. കേന്ദ്രസർക്കാറിെൻറ ഇപ്പോഴെത്ത നടപടിയെ ന്യായീകരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ 2018ൽ സ്വകാര്യവത്കരിക്കുന്നതിനെതിരെ കേന്ദ്രസർക്കാറിന് നിവേദനം നൽകിയിരുന്നു. ഈ നിലപാട് മാറ്റം എവിടെനിന്ന് വന്നു. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂർ എം.പിയുടെ നിലപാട് കേരളത്തിെൻറ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാറിെൻറ എതിർപ്പ് അവഗണിച്ച് അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിെൻറ നടത്തിപ്പ് നിർവഹിക്കാൻ സാധിക്കില്ല. അതിനാൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.