പുതുവൈപ്പ് പദ്ധതി: പൊലീസിനെ പിന്തുണച്ച് കോടിയേരി
text_fieldsതിരുവനന്തപുരം: പുതുവൈപ്പ് സമരത്തിനെതിരായ പൊലീസ് നടപടിയെ പൂർണമായും പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരത്തിന് പിന്നിൽ മറ്റേതെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസിെൻറ പ്രവർത്തനം നിർവീര്യമാക്കാൻ അനുവദിക്കിെല്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി കൊച്ചിയിൽ വരുന്ന ദിവസംതന്നെ ഒരുസംഘം അവിടേക്ക് കടന്നുവരാൻ ശ്രമിച്ചത് ശരിയായില്ല. ആ സാഹചര്യത്തിലാണ് സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിവാക്കിയത്. അത് സ്വാഭാവികമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചസംഭവിച്ചിരുെന്നങ്കിൽ പ്രശ്നം മറ്റൊന്നാകുമായിരുന്നു. ക്രമസമാധാനനില തകരാതെ നോക്കേണ്ടത് പൊലീസിെൻറ ഉത്തരവാദിത്തമാണ്. അക്രമം ഉണ്ടായാൽ പൊലീസ് കൈയുംകെട്ടി നോക്കിനില്ക്കണമെന്നത് ഇടതുമുന്നണി നയമല്ല. പൊലീസിെൻറ ഭാഗത്ത് തെറ്റായി എന്തെങ്കിലും സംഭവിച്ചിട്ടുേണ്ടായെന്ന് സർക്കാർ പരിശോധിക്കെട്ട.
പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാം. സമരക്കാർക്കിടയിൽ മറ്റുപലരും നുഴഞ്ഞുകയറിയെന്ന അഭിപ്രായത്തെക്കുറിച്ച് വേറെ പരിശോധിക്കണം. പുതുവൈപ്പിലെ പദ്ധതി കേന്ദ്ര സർക്കാറിേൻറതാണ്. പദ്ധതിക്ക് സംരക്ഷണം കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ജനങ്ങളെ ബാധിക്കുന്ന വിഷയമുണ്ടെങ്കിൽ അക്കാര്യം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും. കേരളത്തിെൻറ പൊതുതാൽപര്യത്തിന് വിരുദ്ധമായ സമീപനം ആരും സ്വീകരിക്കരുത്.
ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട്. അത് അനുവദിക്കാന്‍ കഴിയില്ല. പദ്ധതി വേണമോ വേണ്ടയോ എന്ന് കേന്ദ്രസർക്കാറാണ് തീരുമാനിക്കേണ്ടത്. ഹൈകോടതി നിർദേശമനുസരിച്ചാണ് പ്ലാൻറ് നിർമാണത്തിന് പൊലീസ് സംരക്ഷണംനൽകുന്നത്. നിർമാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി കോടതിക്ക് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ അവർ അത് ലംഘിച്ചെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.