കോൺഗ്രസ് സഖ്യം ആത്മഹത്യപരം –കോടിയേരി
text_fieldsതിരുവനന്തപുരം: കോൺഗ്രസുമായുള്ള സഖ്യം ആത്മഹത്യപരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേെണ്ടന്നത് സി.പി.എം വിശാഖപട്ടണം പാർട്ടി കോൺഗ്രസിെൻറ തീരുമാനമാണ്. ഇക്കാര്യത്തിൽ സംസ്ഥാനഘടകങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസുമായി സഖ്യത്തിന് കേരളത്തിലെ സി.പി.എമ്മാണ് തടസ്സമെന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസ് തീരുമാനം അനുസരിക്കേണ്ടത് പ്രവർത്തകരുടെ കടമയാണെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയുടെ വർഗീയതയെ ചെറുക്കുന്നതിെൻറ ഭാഗമായാണ് മുമ്പ് കോൺഗ്രസിന് പിന്തുണ നൽകിയത്.
ആറുവർഷത്തെ വാജ്പേയ് ഭരണശേഷം അധികാരത്തിലേറിയ കോൺഗ്രസിെൻറ ഭരണവും അഴിമതിയുടെ കാര്യത്തിൽ പിന്നിലായിരുന്നില്ല. പിന്നീട് അമേരിക്കയുമായി ആണവക്കരാറുണ്ടാക്കിയപ്പോഴാണ് ജനതാൽപര്യം മുൻനിർത്തി യു.പി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത്. ഇന്ന് ബി.ജെ.പിയെ എതിർക്കാൻ കഴിയുന്ന രാഷ്ട്രീയ സംവിധാനമല്ല കോൺഗ്രസിനുള്ളത്. ഇന്നെലകളിലെ കോൺഗ്രസുകാരാണ് ഇന്ന് കൂട്ടത്തോടെ ബി.ജെ.പിയിലുള്ളതെന്നും കോടിയേരി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.