മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് കോടിയേരി
text_fieldsകൊച്ചി: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗിനോടൊപ്പം എസ്.ഡി.പി.െഎ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരൊക്കെ കൈകോർക്കുകയാണ്. ആർ.എസ്.എസും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇത് സംസ്ഥാനതലത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ലീഗ് എസ്.ഡി.പി.െഎയുമായി സഹകരിക്കുന്നതിനെപ്പറ്റി കോൺഗ്രസ് മറുപടി പറയണമെന്ന് കോടിയേരി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് പ്രശ്നത്തിൽ മധ്യസ്ഥതയാകാമെന്ന സുപ്രീംകോടതി നിലപാടിനോട് സി.പി.എമ്മിന് യോജിപ്പില്ല. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കാണെന്ന് സുപ്രീംകോടതി വിധിക്കുകയാണ് വേണ്ടത്. മധ്യസ്ഥതാ നിർേദശത്തെ ലീഗും എതിർക്കുന്നുണ്ട്. അതേസമയം, കോൺഗ്രസ് ദേശീയ വക്താവ് നിർേദശത്തെ സ്വാഗതംചെയ്യുകയാണ് ഉണ്ടായത്. ഇതിൽ യു.ഡി.എഫും കെ.പി.സി.സി നേതൃത്വവും നിലപാട് വ്യക്തമാക്കണം.
കേരളത്തിൽ ഇടത് സർക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന പലതലങ്ങളിൽ നടക്കുന്നുണ്ട്. കേന്ദ്ര ഭരണത്തിെൻറ അധികാരം ഉപയോഗിച്ച് ഇവിടെ ആർ.എസ്.എസ് ഇടപെടാൻ ശ്രമിക്കുകയാണ്. സംസ്ഥാന സർക്കാറിനെതിരെ ജനരോഷം ഉയർത്തുന്നതിനാണ് റേഷൻ സംവിധാനം തകരാറാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ആഭ്യന്തര വകുപ്പ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചില പൊലീസുകാർ നിയമം വിട്ട് പെരുമാറുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരക്കാരിൽ ചിലരെ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും െചയ്തു. പൊലീസ് മാന്വലിൽ പറയുന്ന ശിക്ഷാ നടപടികൾ അവർക്കെതിരെ സ്വീകരിക്കണമെന്നതാണ് പാർട്ടിയുടെ നിർേദശമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.