സമാധാന ചർച്ചകളെ ചില ശക്തികൾ അട്ടിമറിക്കുന്നതായി സംശയം- കോടിയേരി
text_fieldsകണ്ണൂർ: കണ്ണൂരിൽ സമാധാനമുണ്ടാക്കുന്നതിന് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളെയും സി.പി.എം നേതൃത്വത്തെയും പലതവണ മുഖ്യമന്ത്രി ഒരുമിച്ചിരുത്തിയിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ വെളിപ്പെടുത്തൽ. പലതവണ ഇങ്ങനെനടന്ന ഉഭയകക്ഷിചർച്ചയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കണ്ണൂരിൽ സർവകക്ഷി സമാധാന കമ്മിറ്റി യോഗം വിളിച്ചുകൂട്ടിയതെന്നാണ് കോടിയേരിയുടെ വെളിപ്പെടുത്തൽ.
ആർ.എസ്.എസുമായി ഉഭയകക്ഷിചർച്ച നടത്തുന്നത് കുറച്ചിലായി കരുതിയിരുന്ന കാലം വിസ്മരിച്ചുകൊണ്ട് സംസ്ഥാനഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയിൽ വീണുപോകരുതെന്ന തീരുമാനത്തോടെയാണീ ചർച്ചകൾ. അത്രത്തോളം സംഘ്പരിവാറിന് മുന്നിൽ ചർച്ചയുടെ വഴി തുറന്നുവെച്ചിട്ടും വീണ്ടും പാർട്ടിയെ അനുസരിക്കാതെ ചിലർ സ്ഥിതി വഷളാക്കുകയാണോ എന്നതാണ് ഗൗരവമായ ചോദ്യം.
പിണറായി വിജയെൻറ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ഉറപ്പായ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെതന്നെ സി.പി.എമ്മുകാരനായ രവീന്ദ്രനെയാണ് ബി.ജെ.പി വകവരുത്തിയത്. അതും കടുത്ത പാർട്ടി കെട്ടുറപ്പോടെ നീങ്ങുന്ന പിണറായി മേഖലയിൽ കടന്നുകയറിയുള്ള നരഹത്യയായിരുന്നു. ഇതിെൻറ തുടർച്ചയായി മുഖ്യമന്ത്രിയുടെ മണ്ഡലം കേന്ദ്രീകരിച്ച് അക്രമങ്ങളുടെ പരമ്പര അരങ്ങേറി.
ഇതിന് പിന്നാലെയാണ് സി.പി.എമ്മിന് മേൽേക്കായ്മയുള്ള പയ്യന്നൂർ മണ്ഡലത്തിലും സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത്. അതിന് പ്രതികരണമായി ബി.എം.എസ് പ്രവർത്തകനും കൊല്ലപ്പെട്ടു. ‘വരമ്പത്ത് കൂലി’ പ്രയോഗത്തിലൂടെ ഇരട്ടക്കൊലയെ സി.പി.എം ന്യായീകരിച്ചു. പേക്ഷ, പ്രകോപനങ്ങൾ ഉണ്ടാക്കി ക്രമസമാധാനം തകർക്കുന്നതിനോട് ഭരണനേതൃത്വം വിയോജിച്ചതോടെയാണ് ഉഭയകക്ഷിചർച്ചകൾ മുന്നോട്ട് പോയത്.
പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും ഉന്നതനേതാക്കളുമായി ചർച്ച നടന്നു. ആർ.എസ്.എസിനെ സംസ്ഥാന സാരഥി േഗാപാലകൃഷ്ണൻ മാസ്റ്ററും സി.പി.എമ്മിനെ കോടിയേരി ബാലകൃഷ്ണനും നയിച്ചു. പ്രശ്നങ്ങൾ കൂടുതലുള്ള ജില്ലകളിൽ പ്രാദേശികമായി ഉഭയകക്ഷിചർച്ച വേണമെന്ന് അഭിപ്രായമുയർന്നു. ഇതിെൻറ തുടർച്ചയായി കണ്ണൂരിലും പാർട്ടി സെക്രട്ടറി പി. ജയരാജനും സംഘ്പരിവാർ നേതാക്കളും ഒരുമിച്ചിരുന്നു. ഒന്നിലേറെ തവണ ഇൗ കൂടിക്കാഴ്ചകൾ തുടർന്നു. ഇതേത്തുടർന്നാണ് കണ്ണൂർ സമാധാന കമ്മിറ്റി യോഗം ഫെബ്രുവരി 14ന് ചേർന്നത്. ജില്ല സമാധാന കമ്മിറ്റിക്കുശേഷം ഗ്രാമതലചർച്ചക്കും രൂപംനൽകി. 220 ഒാളം പ്രാദേശികയോഗങ്ങൾ നടന്നതിൽ ചിലത് പ്രാദേശിക ഉഭയകക്ഷി ചർച്ചകളായിരുന്നു. പ്രശ്നങ്ങൾ ഉള്ളയിടത്ത് ഇരുവിഭാഗം നേതാക്കളും പരസ്പരം സന്ദർശനങ്ങളും പതിവാക്കി.
ഇതിനുശേഷവും കൊലപാതകവും അക്രമവും അരങ്ങേറിയതിെൻറ പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്നതാണ് ചോദ്യം. ഒന്നുകിൽ ഉഭയകക്ഷിചർച്ച മറയാക്കി നേതൃത്വത്തിെൻറ അറിവോടെ അക്രമം തുടർന്നു. അല്ലെങ്കിൽ, േനതൃത്വത്തെ അനുസരിക്കാത്ത ചിലരുടെ കൈകൾ ഇരുപക്ഷത്തും പ്രവർത്തിക്കുന്നുണ്ടാവണം. പൊലീസും നിഷ്്പക്ഷമതികളും സംശയിക്കുന്നത് ഇൗ ദിശയിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.