Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 8:55 PM IST Updated On
date_range 23 Aug 2019 9:17 PM ISTതുഷാറിെൻറ കേസിൽ ഇടപെട്ടതിൽ തെറ്റില്ല; സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്താറില്ല
text_fieldsbookmark_border
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന് ഒരു പാർട്ടിയോടും നേതാവിനോടും വൈരനിര്യാതനമനോഭാവമില്ലെന്ന് സി.പി.എം സംസ്ഥ ാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളിയെ ഗൾഫിൽ അറസ്റ്റ് ചെയ്ത വിഷയത്തിൽ മുഖ്യ മന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചത് വിവാദത്തിലായ സാഹചര്യത്തിലാണ് ഇൗ പ്രതികരണം.
തുഷാറിെൻറ കേസ ിൽ ഇടപെട്ടതിൽ തെറ്റില്ല. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പ്രസിഡൻറിന് പ്രശ്നമുണ്ടായപ്പോൾ അദ്ദേഹത്തെ ശരിപ്പെടുത്തിക്കളയാം എന്ന സമീപനമല്ല സ്വീകരിച്ചത്. രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളെ കാണുന്ന രീതിയില്ല. സോളാർ കേസിൽ കോൺഗ്രസിലെ എത്ര നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം സർക്കാർ ഉടനേ അറസ്റ്റ് ചെയ്യാനൊന്നും പോയില്ലല്ലോ. അവരിൽ പലരും തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പോലും അവയൊന്നും ഉപയോഗിച്ചില്ല. ഇത്തരം നാറ്റക്കേസുകളുടെ പിന്നാലെ പോയി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന സമീപനം തങ്ങൾക്കില്ല. ഷാർജ ജയിലിലുണ്ടായിരുന്നവരെയെല്ലാം വിട്ടയക്കാൻ നേരത്തേ സർക്കാർ ഇടപെട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ബിനോയ് കോടിയേരിയുടെ വിഷയം ഒരു വ്യക്തി എന്ന നിലയിലാണ് കണ്ടത്. തെൻറ മകെൻറ വ്യക്തിപരമായ കാര്യം അവൻതന്നെ തീർക്കട്ടെയെന്നായിരുന്നു സമീപനം. അതിലെങ്ങാനും സർക്കാർ ഇടപെട്ടിരുന്നെങ്കിൽ മാധ്യമങ്ങൾ എന്തെല്ലാം പ്രശ്നമുണ്ടാക്കിയേനെ. അറബി ഇതാ, കേരളം വിഴുങ്ങാൻ വരുന്നു എന്നെല്ലാം പറഞ്ഞതല്ലേ. ബിനോയ് കോടിയേരിയുടെ ശബരിമല ദർശനത്തിൽ, പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളിൽ പലരും ക്ഷേത്രങ്ങളിൽ പോകാറുണ്ടെന്നും അതൊന്നും വിലക്കിയിട്ടില്ലെന്നുമായിരുന്നു മറുപടി. തെൻറ മകൻ പാർട്ടിയംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story