'ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയമാക്കണം'; അവസാന പ്രസംഗത്തിൽ കോടിയേരി പറഞ്ഞു
text_fieldsകണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത അവസാന പൊതുപരിപാടിയായിരുന്നു ആഗസ്റ്റ് 18ന് തിരുവനന്തപുരത്ത് ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്‍റെയും വിശ്രമകേന്ദ്രത്തിന്‍റെയും ഉദ്ഘാടനം. ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമായി മാറണം എന്നാണ് ചടങ്ങിൽ കോടിയേരി സംസാരിച്ചത്. കേരളത്തിൽ ഒരു ലക്ഷം വളണ്ടിയർമാരെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും കോടിയേരി അന്ന് പറഞ്ഞിരുന്നു.
'സി.പി.എം ജീവകാരുണ്യ പ്രവര്‍ത്തനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത്. പാര്‍ട്ടിയുടെ മെമ്പര്‍മാര്‍, അനുഭാവികള്‍, എല്ലാവരും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം. തങ്ങള്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെയ്ക്കണം. വളണ്ടിയര്‍മാരാകാന്‍ തയാറുള്ളവര്‍ പരമാവധി വളണ്ടിയര്‍മാരാകണം.
വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ പാര്‍ട്ടിക്ക് നല്ല രീതിയില്‍ സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു ലക്ഷം വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ ലക്ഷ്യം.'
'കേരളത്തിലെ എല്ലാ ജില്ലകളിലും സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള കേന്ദ്രങ്ങലെ ശക്തിപ്പെടുത്തികൊണ്ട് അത് വിപുലമാക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യംവെയ്ക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സ്വാന്തന പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സന്നദ്ധമായത്. ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങള്‍ ഏറ്റെടുക്കുക… ഇതിന്റെയെല്ലാം ഫലമായിട്ടാണ് പിണറായി വിജയന്‍ ഗവണ്‍മെന്റിന് അംഗീകാരവും ജനപിന്തുണയും നേടാന്‍ സാധിച്ചിട്ടുള്ളത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഗവണ്‍മെന്റാണ് ഇടതുപക്ഷ ഗവണ്‍മെന്റ്' -ആഗസ്റ്റ് 18ന് നടത്തിയ അവസാന പ്രസംഗത്തിൽ കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.