ലക്ഷദ്വീപിൽ സി.പി.എമ്മിന് അപ്രഖ്യാപിത നിരോധനം -കോടിയേരി
text_fieldsകണ്ണൂർ: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് സി.പി.എമ്മിന് അപ്രഖ്യാപിത നിേരാധനമേർപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മുൻകാലങ്ങളിൽ െഎ.എ.എസ് ഉദ്യോഗസ്ഥരെയാണ് അഡ്മിനിസ്ട്രേറ്ററായി നിയോഗിക്കാറുള്ളത്. എന്നാൽ, ജമ്മു^കശ്മീരിലെ ബി.ജെ.പി നേതാവ് ഫാറൂഖ് ഖാനെ അഡ്മിനിസ്ട്രേറ്ററുടെ പദവിയിലെത്തിച്ചാണ് സി.പി.എമ്മിനെതിരെയുള്ള നീക്കമാരംഭിച്ചത്.
ലക്ഷദ്വീപിലെ എൻ.സി.പിയുടെ എം.പിയെ വശത്താക്കാനുള്ള ശ്രമവും ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. കഴിഞ്ഞ മാസം വിദഗ്ധ ചികിത്സ ലഭിക്കാതെ ലക്ഷദ്വീപിൽ അബൂബക്കർ എന്നയാൾ മരിക്കുകയുണ്ടായി. ഇയാൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട ഭരണകൂടം യാത്രാസൗകര്യത്തിനുള്ള ഹെലികോപ്ടർ വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്തെത്തി. പ്രതിഷേധിച്ചെത്തിയവരെ അർധരാത്രി വീടുകളിൽ ചെന്ന് അറസ്റ്റ് ചെയ്തു. ഇവരെ ലോക്കപ് മർദനത്തിനും വിധേയമാക്കി. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും താമസസ്ഥലത്ത് പ്രവേശിക്കാൻ പാടില്ലെന്ന ഉപാധിവെച്ചു. ലക്ഷദ്വീപ് മേഖലാ ഡിവൈ.എഫ്.െഎ ഭാരവാഹിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കണമെങ്കിൽ സി.പി.എമ്മിൽ പ്രവർത്തിക്കില്ലെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടതായും കോടിയേരി പറഞ്ഞു. ഇത്തരത്തിൽ മനുഷ്യാവകാശലംഘനം നടക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ എം.പിമാരുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് സന്ദർശിക്കും. അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുള്ള ബി.ജെ.പി നേതാവിനെ മാറ്റി െഎ.എ.എസ് ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.