സങ്കുചിതത്വം ഉപേക്ഷിച്ച് എസ്.എഫ്.ഐ വിശാല നയം സ്വീകരിക്കണം -കോടിയേരി
text_fieldsസാക്ഷര കേരളത്തിൽ രാഷ്ട്രീയമായി നിരക്ഷരരായ സമൂഹത്തെ സൃഷ്ടിക്കാനുള്ള നീക്കമാണ് വിദ്യാർഥികൾക്ക് രാഷ്ട്രീയം വേണ്ടെന്ന വാദത്തിനു പിന്നിൽ. വിദ്യാർഥികളെ അരാഷ്ട്രീയ വാദികളാക്കാനുള്ള നീക്കങ്ങൾ മുതലാളിത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാണ്. വിദ്യാർഥികൾ രാഷ്ട്രീയമായി ചിന്തിക്കാൻ തുടങ്ങിയാൽ സാമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യും. പുതുതലമുറയെ അരാഷ്ട്രീയ വാദികളാക്കാൻ മുതലാളിത്ത വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളും പ്രചാരകരുമായ ചില മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്.
ദേശീയ തലത്തിൽ സർവകലാശാല കാമ്പസുകളിൽനിന്ന് അനീതികൾക്ക് എതിരായി കൂടുതൽ ശബ്ദങ്ങൾ ഉയരുന്നുണ്ട്. സർവകലാശാലകളിൽ ആർ.എസ്.എസ് കടന്നുകയറ്റത്തിന് യു.ജി.സിയെ ഉപയോഗിച്ച് അവസരമൊരുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. പാഠപുസ്തകങ്ങളും വർഗീയവത്കരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഖദീജത്ത് സുഹൈല, എസ്.ആർ. ആര്യ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സൽ നന്ദിയും പറഞ്ഞു. തുടർന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവൻ, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു എന്നിവർ ക്ലാസെടുത്തു. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.